പൂവാർ, കുളത്തൂർ പഞ്ചായത്തുകളുടെ പരിധിയിൽവരുന്ന നെയ്യാർ തീരത്ത് ബോട്ടുകളിൽ പരിശോധന നടത്തുന്നു
ബോട്ടുകളിൽ പരിശോധന നാല് ബോട്ടുകൾക്കും ഡ്രൈവർമാർക്കും പിഴ ചുമത്തിപൂവാർ: പൂവാർ, കുളത്തൂർ പഞ്ചായത്തുകളുടെ പരിധിയിൽവരുന്ന നെയ്യാർ തീരത്ത് സർവിസ് നടത്തുന്ന ബോട്ടുകളിൽ പരിശോധന. വിഴിഞ്ഞം തുറമുഖ പോർട്ട് ഓഫിസറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 50 ബോട്ടുകളിൽ പരിശോധന നടത്തി, ക്രമക്കേട് കണ്ടെത്തിയ നാല് ബോട്ടുകൾക്കും ഡ്രൈവർമാർക്കും പിഴ ചുമത്തി.
താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ർ മേഖലയിൽ വിഴിഞ്ഞം തുറമുഖം അധികൃതരും പൂവാർ പൊലിസും ചേർന്നുനടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ ബോട്ടുകൾക്കെതിരെ പിഴ ചുമത്തി. ബോട്ട് ജീവനക്കാർക്ക് സുരക്ഷ മാനദണ്ഡങ്ങൾ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. വിഴിഞ്ഞം തുറമുഖ പോർട്ട് ഓഫിസർ വിനു ലാൽ, പൂവാർ എസ്.ഐ. തിങ്കൾ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വൈകുന്നേരം പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.