തിരുവനന്തപുരം: വട്ടപ്പാറ എസ്.യു.ടി.അക്കാദമി ഫോര്‍ മെഡിക്കല്‍ സയന്‍സ് സംഘടിപ്പിച്ച പ്രഥമ സൗത്ത് സോണ്‍ മെഡിക്കല്‍ ക്വിസില്‍ കിരീടം ചൂടി തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജ്.
ആറ് റൗണ്ടുകള്‍ നീണ്ട ഗ്രാന്‍ഡ് ഫിനാലെ മത്സരത്തില്‍ 190 പോയന്‍റോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്‍റെ എം. ശബരീനാഥും, എ. അരവിന്ദും കിരീടം ചൂടിയപ്പോള്‍ അതേ കോളജിലെ ആദിത്യ രാമേശ്വര, വിഗ്നേഷ് എം. നായര്‍ ടീം 135 പോയന്‍റോടെ റണ്ണേഴ്‌സ് അപ്പായി.
കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ഇ.എസ്.ഐ.സി മെഡിക്കല്‍ കോളജിലെ ജോസ് തോമസ്, സിദ്ധാര്‍ഥ് പാണ്ഡ്യേ ടീം 125 പോയന്‍റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. തമിഴ്‌നാട്ടിലെ ചെന്നൈ ഡോ. എം.ജി.ആര്‍. എജുക്കേഷനല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എസ്. വിഗ്നേഷ്‌കുമാര്‍, എസ്. കാര്‍ത്തിക ടീം നാലാമതും ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ രാഹുല്‍ ബി. ഗൗഡ, ആര്‍. കൃഷ്ണ എന്നിവര്‍ അഞ്ചാമതും, ശ്രീ ലളിതാംബിക മെഡിക്കല്‍ കോളജ് ആൻഡ് ഹോസ്പിറ്റല്‍ ചെന്നൈയിലെ ജെ. പ്രസീല ഡാഫ്രി, എസ്. പ്രീതി സുപ്രിയ എന്നിവര്‍ ആറാം സ്ഥാനവും നേടി.
എസ്.യു.ടി.എ.എം.എസ് സിര്‍ക്കാഡിയം റിഥം 1.0 ഇന്‍റർ മെഡിക്കോസ് ക്വിസ് എന്ന പേരില്‍ അറിയപ്പെട്ട മത്സരം നിയന്ത്രിച്ചത് ക്വിസ് മാസ്റ്റര്‍ സ്‌നേഹജ് ശ്രീനിവാസാണ്. ഒന്നാം സമ്മാനാര്‍ഹര്‍ക്കുള്ള 25,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പൽ വി.കെ. അബ്ദുൽ ഖാദര്‍ സമ്മാനിച്ചു.
രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്കുള്ള 10,000 രൂപയും വിജയികള്‍ക്ക് നല്‍കി. ഇന്‍റര്‍നാഷനല്‍ ക്വിസിങ് അസോസിയേഷന്‍ ഏഷ്യ ചാപ്റ്ററിന്‍റെ സര്‍ട്ടിഫിക്കറ്റ് മത്സരത്തില്‍ പങ്കെടുത്ത എല്ലാ മത്സരാർഥികള്‍ക്കും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.