തിരുവനന്തപുരം: കരമനയിൽ വ്യാജ ലൈസൻസുള്ള തോക്ക് പിടികൂടിയ കേസിൽ പ്രതിചേർക്കപ്പെട്ട കശ്മീർ രജൗരി സ്വദേശി സത്പാൽ സിങ് കശ്മീരിൽ ആത്മഹത്യ ചെയ്തതായി അന്വേഷണത്തിനായി അവിടെപ്പോയി തിരിച്ചെത്തിയ പൊലീസ് സംഘം അറിയിച്ചു.
കേസിൽ അറസ്റ്റിലായ അഞ്ച് സുരക്ഷ ജീവനക്കാരിൽ ഒരാളായ ഗുൽസമനുമായി കശ്മീരിലെത്തി അന്വേഷിച്ചപ്പോഴാണ് ഇയാൾ ആത്മഹത്യ ചെയ്തെന്ന വിവരം അവിടത്തെ പൊലീസ് അറിയിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അന്വേഷണംസംഘം കശ്മീരിൽനിന്ന് മടങ്ങിയെത്തിയത്. ഗുജറാത്തിലെ കേസുമായി ബന്ധപ്പെട്ടാണ് സത്പാൽ ആത്മഹത്യ ചെയ്തതെന്നാണ് കശ്മീർ പൊലീസ് നൽകിയ വിവരം.
എ.ടി.എമ്മിൽ പണം നിറയ്ക്കുന്ന സിസ്കോ എന്ന സ്വകാര്യ ഏജൻസിയുടെ സുരക്ഷാ ജീവനക്കാർക്ക് വ്യാജ തോക്കും ലൈസൻസും ഉണ്ടാക്കിക്കൊടുത്തത് ഇയാളാണെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടാൻ കശ്മീരിലേക്ക് പൊലീസ് സംഘം പോയത്. സത്പാൽ സിങ് സുരക്ഷ ജോലിക്കായി ആവശ്യക്കാർക്ക് വ്യാജ തോക്കുകളും ലൈസൻസും നൽകുന്ന സംഘത്തിെൻറ പ്രധാന കണ്ണിയാണെന്നും കശ്മീരിൽ ഇയാൾ ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.