നാലുവർഷത്തെ കാത്തിരിപ്പിന്​ അവസാനം; വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ്​ റോഡിന്​ പാരിസ്ഥിതികാനുമതി

തി​രു​വ​ന​ന്ത​പു​രം: നീ​ണ്ട നാ​ലു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ വി​ഴി​ഞ്ഞം - നാ​വാ​യി​ക്കു​ളം ഔ​ട്ട​ർ റി​ങ് റോ​ഡി​ന് പാ​രി​സ്ഥി​തി​കാ​നു​മ​തി ല​ഭി​ച്ചു. ഇ​നി കേ​ന്ദ്ര​കാ​ബി​ന​റ്റ് അ​നു​മ​തി കൂ​ടി ല​ഭി​ച്ചാ​ൽ ഈ ​റോ​ഡ്​ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്​ നീ​ങ്ങും. ഈ​മാ​സം 18 ന്​ ​വി​ഴി​ഞ്ഞ​ത്ത്​ നി​ന്ന് ക​ര​മാ​ർ​ഗ​മു​ള്ള ച​ര​ക്ക്​ നീ​ക്കം ആ​രം​ഭി​ക്കും.

ഔ​ട്ട​ർ റി​ങ് റോ​ഡ് വി​ഴി​ഞ്ഞ​ത് നി​ന്നു​ള്ള ച​ര​ക്ക് നീ​ക്ക​ത്തി​ലും നി​ർ​ണാ​യ​ക നേ​ട്ട​മാ​കും. റോ​ഡി​നാ​യി ഭൂ​മി വി​ട്ട് കൊ​ടു​ത്ത​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ത്തു​ക ല​ഭി​ക്കു​ന്ന​തി​നും വ​ഴി തു​റ​ക്കു​ക​യാ​ണ്. ഔ​ട്ട​ർ റി​ങ് റോ​ഡി​നാ​യി ഇ​തു​വ​രെ നൂ​റ്​ ഹെ​ക്ട​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. പ​തി​നൊ​ന്ന് വി​ല്ലേ​ജു​ക​ളി​ൽ നി​ന്നാ​ണ് ഭൂ​മി ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്.

വി​ഴി​ഞ്ഞം- നാ​വാ​യി​ക്കു​ളം ഔ​ട്ട​ർ റി​ങ് റോ​ഡി​ന് പ​രി​സ്ഥി​തി അ​നു​മ​തി ന​ൽ​കി​യ​താ​യി അ​ടൂ​ർ പ്ര​കാ​ശ് എം.​പി​യെ​യാ​ണ്​ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നും അ​റി​യി​ച്ച​ത്. എ​ക്സ്പെ​ർ​ട്ട് അ​പ്രൈ​സ​ൽ ക​മ്മി​റ്റി​യു​ടെ ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​ന​മാ​യ​ത്. പ​ദ്ധ​തി​ക്ക് പ​രി​സ്ഥി​തി അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് അ​ടൂ​ർ പ്ര​കാ​ശ് എം.​പി പ​രി​സ്ഥി​തി മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. അ​തി​നി​ടെ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ അ​നു​ബ​ന്ധ വി​ക​സ​ന​ത്തി​ന് അ​തി​വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ തു​റ​മു​ഖ​ത്തെ റെ​യി​ൽ​വെ ലൈ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന തു​ര​ങ്ക​പാ​ത​യു​ടെ കാ​ര്യം ഇ​ഴ​യു​ക​യാ​ണ്. പ​ദ്ധ​തി രൂ​പ​രേ​ഖ​യും പാ​രി​സ്ഥി​തി​ക അ​നു​മ​തി​യും സാ​ധ്യ​മാ​യെ​ങ്കി​ലും പ​ദ്ധ​തി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​ട്ടി​ല്ല. 2028 ന് ​മു​മ്പ്​ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക്ക് വേ​ണ്ടി​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളും നി​ല​വി​ലു​ണ്ട്.

തീ​ര​ത്തോ​ട് ചേ​ർ​ന്ന് തു​റ​മു​ഖം യാ​ഥാ​ർ​ഥ്യ​മാ​യ​പ്പോ​ൾ പ​ല രീ​തി​യി​ലു​ള്ള വി​ക​സ​ന​മാ​ണ് വി​ഴി​ഞ്ഞ​ത് വ​ന്ന​ത്. എ​ന്നാ​ൽ പ​ദ്ധ​തി​ക്കാ​യി വി​ശാ​ല​മാ​യ ക​ട​ൽ​ത്തീ​രം മാ​ത്ര​മ​ല്ല കി​ട​പ്പാ​ടം വ​രെ വി​ട്ടു​കൊ​ടു​ക്കേ​ണ്ടി​വ​ന്ന​വ​രാ​ണ്​ പ്ര​ദേ​ശ​ത്തെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളി​ൽ പ​ല​രും. തു​റ​മു​ഖ​ത്തെ റെ​യി​ൽ​വെ ലൈ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന തു​ര​ങ്ക​പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റി​ൽ മാ​റ്റം വേ​ണ​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. തു​ര​ങ്ക​ത്തി​ൽ നി​ന്ന് റെ​യി​ൽ പാ​ളം തു​റ​മു​ഖ​ത്തേ​ക്ക് ക​യ​റു​ന്ന വ​ഴി​യി​ൽ മാ​ത്രം 21 വീ​ടു​ക​ളു​ണ്ട്. പ​ദ്ധ​തി വ​ന്നാ​ൽ ഇ​വ​ർ​ക്കും തി​രി​ച്ച​ടി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

Tags:    
News Summary - Environmental clearance granted for Vizhinjam-Navayikulam Outer Ring Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.