പ്രതീകാത്മക ചിത്രം

പെൺകുട്ടിയെ പീഡിപ്പിച്ച 25കാരന് 35 വർഷം കഠിനതടവ്

കാട്ടാക്കട: ഏഴു വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ 25കാരന് 35 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷിച്ചു കല്ലറ വില്ലേജിൽ കെ. ടി കുന്ന് എം.ജി കോളനിയിൽ ഹരിവിലാസത്തിൽ സതീശന്റെ മകൻ കൃഷ്ണ പ്രസാദിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദ് ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം 35 വർഷം കഠിനതടവിനും 70,000 രൂപ പിഴ ഒടുക്കാനുമാണ് ശിക്ഷിച്ചത്.

തുക അതിജീവിതക്ക് നൽകാനും, പിഴ അടച്ചില്ലെങ്കില്‍ പ്രതി ഏഴു മാസം അധിക കഠിന തടവ് അനുഭവിക്കണമെന്ന് വിധി ന്യായത്തിൽ പറയുന്നു. അതിജീവിതയായ കുട്ടി അച്ഛനും അച്ഛമ്മയും അനിയനും ഒപ്പമാണ് താമസിച്ചുവന്നിരുന്നത്. കുട്ടി രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കേസിന് ആസ്‌പദമായ സംഭവം.

വീട്ടിലാരും ഇല്ലാതിരുന്ന സമയം കൃഷ്ണപ്രസാദ് അതിജീവിത കളിച്ചുകൊണ്ടിരിക്കെ മുറിയിൽ കയറിയാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതി അതിജീവിതയെ അശ്ലീല വീഡിയോകളും കാണിച്ചിരുന്നു. ഒരു ദിവസം അതിജീവിത തന്റെ കൂട്ടുകാരുമായി സംസാരിച്ചിരിക്കെ അപ്രതീക്ഷിതമായി തനിക്ക് ഉണ്ടായ ഉപദ്രവം അവരോടു പറയുകയും കൂട്ടുകാർ വിവരം അവർ താമസിച്ചിരുന്ന ഹോസ്റ്റലില്‍ പറഞ്ഞു. തുടര്‍ന്നാണ് കേസ് എടുത്ത് പ്രതിയെ പിടികൂടിയത്.

പ്രോസിക്യൂഷനുവേണ്ടി അഡ്വ.ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു. അന്നത്തെ പാങ്ങോട് പൊലീസ് ഇൻസ്പെക്ടർ ജിനേഷ് ജെ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നല്‍കിയത്.

Tags:    
News Summary - 25-Year-Old Sentenced to 35 Years Rigorous Imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.