മടവൂരിൽ ഉണ്ട് മൃഗശാലയ്ക്ക് അനുയോജ്യമായ ഭൂമി; പഞ്ചായത്ത് അധികൃതർ മുഖ്യമന്ത്രിയെ കണ്ടു

ക​ല്ല​മ്പ​ലം: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ നി​ന്നും മാ​റ്റാ​ൻ ഒ​രു​ങ്ങു​ന്ന മൃ​ഗ​ശാ​ല​യെ മ​ട​വൂ​രി​ലേ​ക്ക് ക്ഷ​ണി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. മ​ട​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2,3 വാ​ർ​ഡു​ക​ളി​ലാ​യി ഇ​ള​മ്പ്ര​ക്കോ​ട് ഭാ​ഗ​ത്ത് 424 ഏ​ക്ക​ർ വി​സ്തൃ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വ​ന​ഭൂ​മി​യു​ണ്ട്. ഈ ​ഭൂ​മി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി തി​രു​വ​ന​ന്ത​പു​ര​ത്തെ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് ഇ​വി​ടേ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​നു​ബ​ന്ധ ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്ക് ഇ​ത് അ​നു​യോ​ജ്യ​മാ​ണെ​ന്നും കാ​ണി​ച്ച് പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ​യും ടൂ​റി​സം മൃ​ഗ​ശാ​ല വ​കു​പ്പ് മ​ന്ത്രി​മാ​രെ​യും നേ​രി​ട്ട് ക​ണ്ട് ആ​വ​ശ്യം ഉ​ന്ന​യി​ച്ചു.

മൃ​ഗ​ങ്ങ​ൾ​ക്ക് സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ ഒ​രു​ക്കു​ന്ന​തി​നും, പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​ച്ചേ​ർ​ന്ന വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും ഇ​ള​മ്പ്ര​ക്കോ​ട് റി​സ​ർ​വ് വ​ന​മേ​ഖ​ല അ​നു​യോ​ജ്യ​മാ​യ പ്ര​ദേ​ശ​മാ​ണ്. ലോ​ക​പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ വ​ർ​ക്ക​ല​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 30 മി​നി​റ്റും, ജ​ഡാ​യു ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 15 മി​നി​റ്റും മാ​ത്ര​മാ​ണ് ഇ​ള​മ്പ്ര​ക്കോ​ട് പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​തി​നു​ള്ള യാ​ത്രാ​സ​മ​യം. നി​ർ​ദി​ഷ്ട ക​ട​മ്പാ​ട്ടു​കോ​ണം- ചെ​ങ്കോ​ട്ട ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ 744 ഈ ​വ​ന​മേ​ഖ​ല​യി​ൽ കൂ​ടി​യാ​ണ് ക​ന്നു​പോ​കു​ന്ന​ത്. ഗ്രാ​മ​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ൾ ഒ​ഴി​വാ​ക്കി പ്ര​സ്തു​ത പ്ര​ദേ​ശ​ത്ത് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കു​ന്ന​തും, ജ​ല​ല​ഭ്യ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​യി നി​ല​വി​ലു​ള്ള​തും പ്ര​ദേ​ശ​ത്തി​ന്റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

തി​രു​വ​ന​ന്ത​പു​രം സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ള​മ്പ്ര​ക്കോ​ട് റി​സ​ർ​വ് വ​ന​മേ​ഖ​ല​യെ​യും സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​യി പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്. അ​തോ​ടൊ​പ്പം പ്ര​ദേ​ശ​ത്തി​ന്റെ പ്ര​കൃ​തി​സൗ​ന്ദ​ര്യ​വും സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യും പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​വും സം​ര​ക്ഷി​ച്ചു​കൊ​ണ്ട് അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പാ​ർ​ക്ക്, ഇ​ക്കോ ടൂ​റി​സം, നാ​ച്ചു​റ​ൽ ടൂ​റി​സം പാ​ർ​ക്ക് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ഈ ​പ്ര​ദേ​ശം അ​നു​യോ​ജ്യ​മാ​ണ്. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഇ​ല​മ്പ്ര​ക്കോ​ട് വ​ന​ദു​ർ​ഗാ ക്ഷേ​ത്രം ഈ ​വ​ന​ത്തി​ന​ക​ത്ത് സ്ഥ​തി ചെ​യ്യു​ന്ന​തി​നാ​ൽ പി​ൽ​ഗ്രിം ടൂ​റി​സ​ത്തി​നും ഈ ​പ്ര​ദേ​ശം ഏ​റെ അ​നു​യോ​ജ്യ​മാ​ണ്. ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ലൂ​ടെ മ​ട​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ വ​ലി​യ വി​ക​സ​ന​സാ​ധ്യ​ത​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും, പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും പ​ദ്ധ​തി മു​ത​ൽ​ക്കൂ​ട്ടാ​കും. ഇ​ള​മ്പ്ര​ക്കോ​ട് റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ൽ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്, സ​ഫാ​രി പാ​ർ​ക്ക്, ഇ​ക്കോ ടൂ​റി​സം പാ​ർ​ക്ക്, അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പാ​ർ​ക്ക്, നാ​ച്ചു​റ​ൽ ടൂ​റി​സം പാ​ർ​ക്ക്, പി​ൽ​ഗ്രിം ടൂ​റി​സം പാ​ർ​ക്ക് തു​ട​ങ്ങി​യ ടൂ​റി​സം പ​ദ്ധ​തി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് അ​നു​യോ​ജ്യ​മാ​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് കേ​ര​ള മു​ഖ്യ​മ​ന്ത്രി, മൃ​ഗ​ശാ​ല, മ്യൂ​സി​യം വ​കു​പ്പ് മ​ന്ത്രി, ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി, വ​നം വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​രെ നേ​രി​ൽ ക​ണ്ട് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു. 

Tags:    
News Summary - There is land suitable for a zoo in Madavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.