ഒമ്പതാം ക്ലാസുകാരിക്ക് പീഡനം; മൂന്ന് വിദ്യാര്‍ഥികൾ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: മ​ണ്ണ​ന്ത​ല​യി​ല്‍ ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പ്രാ​യ​പൂ​ര്‍ത്തി യാ​കാ​ത്ത മൂ​ന്ന് വി​ദ്യാ​ര്‍ഥി​ക​ൾ പൊ​ലി​സ് പി​ടി​യി​ൽ. ഇ​വ​രി​ൽ ഒ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യാ​ണ്. ക​ര​കു​ളം, ക​ല്ല​യം സ്വ​ദേ​ശി ജാ​രി​ബ്​ ജി​ജോ (20), ക​ല്ല​യം പ​ന​ച്ചി​ക്കോ​ണം സ്വ​ദേ​ശി ആ​ദി​ൽ ര​ഞ്ജി​ത്​ (20) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ പ്ര​തി​ക​ൾ.

പെ​ണ്‍കു​ട്ടി​യു​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ സ്‌​കൂ​ളി​ല്‍ പോ​കാ​തെ പെ​ണ്‍കു​ട്ടി​യെ​യും കൂ​ട്ടി പു​റ​ത്തു​പോ​യെ​ന്നും അ​വി​ടെ വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നു​മാ​ണു പ​രാ​തി. പെ​ണ്‍കു​ട്ടി​യും വി​ദ്യാ​ര്‍ഥി​ക​ളും വ്യ​ത്യ​സ്ത സ്‌​കൂ​ളു​ക​ളി​ലാ​ണു പ​ഠി​ക്കു​ന്ന​ത്. സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍സ​ലി​ങ്ങി​നി​ടെ​യാ​ണ്​ പെ​ണ്‍കു​ട്ടി സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞ​ത്. തു​ട​ര്‍ന്നു സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ വി​വ​രം വീ​ട്ടു​കാ​രെ​യും പൊ​ലി​സി​നെ​യും അ​റി​യി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യെ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ര്‍ഡി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Three students arrested for molesting ninth-grade girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.