Posted On
date_range Updated On
date_range ജാമ്യത്തിലിറങ്ങിയ പ്രതി തട്ടുകട അടിച്ചുതകർത്തു, ഉടമയെ മർദിച്ചു; കേസെടുത്ത് പൊലീസ്
കഴക്കൂട്ടം: തിരുവനന്തപുരം ചെമ്പഴന്തി ആനന്ദേശ്വരത്ത് ഗുണ്ടാപ്പിരിവ് നൽകാത്തതിന് തട്ടുകട അടിച്ചുതകർത്തതിന് ശേഷം കട ഉടമയെയും മർദിച്ചതായി പരാതി. ചപ്പാത്തി പലക കൊണ്ടുള്ള അടിയിൽ കടയുടമ ചെമ്പഴന്തി സ്വദേശി സജിന് പരിക്കേറ്റു.പ്രതികളിൽ ഒരാൾ മറ്റൊരു കേസിൽ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.
ഇന്നലെ വൈകിട്ട് ആറരയോടെ നിരവധി കേസുകളിൽ പ്രതികളായ കിരൺ, ദീപു എന്നിവരാണ് ചെമ്പഴന്തി ആനന്ദേശ്വരത്തെ തട്ടുകടയിൽ ഗുണ്ടാ പിരിവ് ചോദിച്ചെത്തിയത്. കടയുടമ സ്ഥലത്ത് ഇല്ലെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും മദ്യ ലഹരിയിൽ ആയിരുന്ന ഇവർ ബഹളം ഉണ്ടാക്കി. ജീവനക്കാർ വിളിച്ചറിയിച്ചതോടെ ഉടമയായ സജിൻ സ്ഥലത്തെത്തി വിവരം അന്വേഷിച്ചപ്പോഴാണ് ഇവർ സജിനെ മർദിച്ചത്. കടയുടമയുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.