representational image

ഇലക്ട്രിക് ബസുകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സിറ്റി സർക്കുലറുകളായി ഇലക്ട്രിക് ബസുകള്‍ തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങും.സിറ്റി സര്‍ക്കുലറിലെ എട്ടാമത്തെ സര്‍ക്കിളായ എയര്‍ റെയില്‍ സിറ്റി സര്‍ക്കിളായാണ് നിരത്തിലെത്തുനത്. ഇവയുടെ ട്രയൽ റൺ നടന്നു. വിമാനത്താവളം, റെയിൽവേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ എന്നിവയെ ബന്ധിപ്പിച്ചാണ് സർവിസുകൾ .

ഡൊമസ്റ്റിക് (ടെര്‍മിനല്‍ ഒന്ന്), ഇന്റര്‍നാഷനല്‍ (ടെര്‍മിനല്‍ രണ്ട്) എന്നിവിടങ്ങളിലേക്ക് തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ നിന്നും സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും തിരിച്ചും എത്തിക്കുന്ന തരത്തിലാണ് എയര്‍ റെയില്‍ സര്‍ക്കുലര്‍ സര്‍വിസ് നടത്തുന്നത്. 

Tags:    
News Summary - Electric buses will run today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.