തിരുവനന്തപുരം: സ്മാർട് സിറ്റി പദ്ധതിപ്രകാരം കോർപറേഷൻ വാങ്ങിൽ നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ വിവിധ ഇടറോഡുകളിലേക്ക് വീണ്ടുമെത്തുന്നു. ആദ്യ ഘട്ടമായി കൗൺസിലർമാർ നിർദ്ദേശിച്ച 23 റൂട്ടുകളിലാണ് സർവീസ് തുടങ്ങുന്നതെന്ന് മേയർ വി.വി. രാജേഷ് വാർത്താസസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് റൂട്ടുകൾ പുതുക്കി നിശ്ചയിക്കാനുള്ള തീരുമാനം.
ആന്റണി രാജു ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് സർക്കുലർ, ഇലക്ട്രിക് സർവീസുകൾ ഇടറോഡുകളിൽ ഓടി ത്തുടങ്ങിയത്. എന്നാൽ കെ.ബി. ഗണേഷ് കുമാർ മന്ത്രിയായതോടെ ഇടറോഡുകളിലെൂടെയുള്ള മിക്ക ബസുകളും പിവലിക്കുകയും നിരക്ക് കൂട്ടി ‘സിറ്റി ഫാസ്റ്റ്’ ആക്കി മാറ്റുകയും ചെയ്തു. പല ബസുകളും നഗരത്തിന് പുറത്തേക്കും സർവീസ് നടത്തുന്ന സ്ഥിതിയുണ്ടായി.
നിലവിലെ തീരുമാനപ്രകാരം രാവിലേയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ ഇടറോഡുകളിലൂടെ ഓടിക്കുക. നിലവിൽ കെ.എസ്.ആർ.ടി.സി സർവീസ് ഇല്ലാത്ത വഴികളാണ് ഇതിൽ ഭൂരിഭാഗവും. കൗൺസിലർമാർ നിർദ്ദേശിച്ച ചില റൂട്ടുകൾ പ്രയോഗികമല്ലെന്ന് ചർച്ചയിൽ കെ.എസ്.ആർ.ടി.സി അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇവ പരിഷ്കരിച്ച് അടുത്ത ഘട്ടത്തിൽ കൂടുതൽ സർവീസുകൾ നടത്തും. ടിക്കറ്റ് നിരക്ക് കെ.എസ്.ആർ.ടി.സിയാണ് നിശ്ചയിക്കുക. പുതിയ റൂട്ടുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവില 7.30 ന് കൊടുങ്ങാനൂരിൽ നടക്കും. കലശേഖരം-കൊടുങ്ങാനൂർ-തിട്ടമംഗലം-കുണ്ടമൺകടവ്-കുരുവിക്കാട് വഴിയായിരിക്കും ഈ ബസ് സർവീസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.