കെ.​എ​സ്.​ആ​ർ.​ടി.​സി സി​റ്റി സ​ർ​വി​സി​നു​വേ​ണ്ടി വാ​ങ്ങി​യ ഇ​ല​ക്ട്രി​ക് ബ​സ് മ​ന്ത്രി ആ​ന്റ​ണി രാ​ജു നോ​ക്കി​ക്കാ​ണു​ന്നു.

സി.​എം.​ഡി ബി​ജു​പ്ര​ഭാ​ക​ർ സ​മീ​പം

നഗരയാത്രക്ക് ഇനി വൈദ്യുതി ബസുകൾ: സിറ്റി സർക്കുലർ സർവിസിനാണ് അഞ്ച് ഇലക്ട്രിക് ബസുകൾ എത്തിയത്

തിരുവനന്തപുരം: നഗരത്തിലെ പ്രധാന സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന് ആരംഭിച്ച സിറ്റി സർക്കുലർ സർവിസിന് ഇനി ഇലക്ടിക് ബസുകളും. ഇതിനായി കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി. ഡൽഹിയിലെ പി.എം.ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷ്യൽനിന്നുള്ള ബസുകളാണ് സ്വിഫ്റ്റ് വാങ്ങിയത്.

നിലവിൽ ഡീസൽ ബസുകൾ സിറ്റി സർവിസിന് 37 രൂപയാണ് ഒരു കിലോമീറ്റർ സർവിസ് നടത്തുമ്പോൾ ചെലവ് വരുന്നത്. ഇത് ഇലക്ട്രിക് ബസിലേക്ക് മാറുമ്പോൾ 20 രൂപയിൽ താഴെയാകും ചെലവ്. നിലവിലെ ഇന്ധന വിലവർധനയുടെ സാഹചര്യത്തിൽ ഇലക്ട്രിക് ബസുകളാണ് ഗുണകരമാകുക. തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട് എന്നിവിടങ്ങളിൽ ഇതിന്റെ ചാർജിങ് സ്റ്റേഷനുകളും ഉണ്ടാകും. നഗരത്തിന്റെ എല്ലാ റോഡിലും നിലവിൽ സിറ്റി സർക്കുലർ സർവിസ് സാന്നിധ്യമുണ്ട്. ഇടറോഡുകളിൽ സൗകര്യപ്രദമായ രീതിയിൽ ഇലക്ട്രിക് ബസുകൾക്ക് സർവിസ് നടത്താമെന്നുള്ളത് ഗതാഗതസൗകര്യത്തിന് കൂടുതൽ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

സി.എൻ.ജി ബസുകൾ വാങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും ഒരു വർഷത്തിനിടയിൽ ഇരട്ടിയിലധികം രൂപയാണ് സി.എൻ.ജിക്ക് വിലവർധിച്ചത്. ഈ സാഹചര്യത്തിൽ സി.എൻ.ജി ബസുകളിൽനിന്ന് സർക്കാർ പിന്നോട്ട് പോയത്. 

9 മീ​റ്റ​ർ നീ​ളം, ഒ​റ്റ ചാ​ർ​ജി​ങ്ങി​ൽ 120 കി​ലോ​മീ​റ്റ​ർ

ഒ​മ്പ​ത്​ മീ​റ്റ​ർ നീ​ള​മാ​ണ് ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ​ക്ക് ഉ​ള്ള​ത്. ര​ണ്ട് മ​ണി​ക്കൂ​ർ കൊ​ണ്ടു​ള്ള ഒ​റ്റ ചാ​ർ​ജി​ങ്ങി​ൽ​ത​ന്നെ 120 കി​ലോ​മീ​റ്റ​ർ മൈ​ലേ​ജാ​ണ് ക​മ്പ​നി​യു​ടെ വാ​ഗ്ദാ​നം. 92,43,986 രൂ​പ​യാ​ണ് ഒ​രു ബ​സി​ന്റെ വി​ല. 30 സീ​റ്റാ​ണു​ള്ള​ത്. യാ​ത്ര​ക്കാ​ർ​ക്ക് മൊ​ബൈ​ൽ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന്​ സൗ​ക​ര്യ​മു​ണ്ട്. അ​ഞ്ച് സി.​സി.​ടി.​വി ക്യാ​മാ​റ​യു​ടെ നി​രീ​ക്ഷ​ണം, യാ​ത്ര​ക്കാ​ർ​ക്ക് എ​മ​ർ​ജ​ൻ​സി അ​ല​ർ​ട്ട് ബ​ട്ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ബ​സി​ൽ ഉ​ണ്ട്.

പ​ത്ത് രൂ​പ യാ​ത്ര മൂ​ന്നു​മാ​സം കൂ​ടി

നി​ല​വി​ൽ ജൂ​ൺ 30 വ​രെ​യാ​ണ് 10 രൂ​പ​ക്ക്​ ഒ​രു സ​ർ​ക്കി​ൾ യാ​ത്ര ചെ​യ്യാ​നാ​കു​ന്ന​ത്. അ​ത് മൂ​ന്നു​മാ​സം കൂ​ടി നീ​ട്ടി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. കൂ​ടാ​തെ എ​ല്ലാ സ​ർ​ക്കു​ല​റി​ലും ഒ​രു​മാ​സം യാ​ത്ര ചെ​യ്യാ​വു​ന്ന സീ​സ​ൺ ടി​ക്ക​റ്റും ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Electric buses for city travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.