തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിട്ടു; അസി. കമാൻഡൻറിനെ പൊലീസുകാരൻ കത്തികാട്ടി ഭീഷണിപ്പെടുത്തി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ൽ നി​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന് പേ​രൂ​ര്‍ക്ക​ട എ​സ്.​എ.​പി ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഹ​വി​ല്‍ദാ​ര്‍ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​സി​സ്​​റ്റ​ൻ​റ് ക​മാ​ൻ​ഡ​ൻ​റ് ഷ​മീ​ര്‍ഖാ​നെ​യാ​ണ് ക്വാ​ര്‍ട്ടേ​ഴ്‌​സി​ല്‍ ക​യ​റി ഹ​വി​ൽ​ദാ​ർ അ​മ​ൽ ബാ​ബു ഞാ​യ​റാ​ഴ്ച രാ​ത്രി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ ഇ​ദ്ദേ​ഹ​ത്തെ പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടെ​ന്ന് ക​ണ്ടെ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഷ​മീ​ർ ഖാ‍െൻറ പ​രാ​തി​യി​ൽ അ​മ​ൽ ബാ​ബു​വി​നെ​തി​രെ പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ബ​റ്റാ​ലി​യ​ന്‍ എ.​ഡി.​ജി.​പി കെ. ​പ​ത്മ​കു​മാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. എ​സ്.​എ.​പി ക​മാ​ൻ​ഡ​ൻ​റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

Tags:    
News Summary - Election duty; Assoc.Commander was threatened by a policeman with a knife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.