ജിത്തു
വെഞ്ഞാറമൂട്: വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ യുവാവ് അറസ്റ്റില്‍. നേതാജിപുരം ശ്രീനാരായണപുരം രാജേന്ദ്ര ഭവനില്‍ ജിത്തുവാണ് (27)അറസ്റ്റിലായത്. വെള്ളുമണ്ണടി കല്ലിയോട് ഭുവന വിഹാറില്‍ ശാരദാമ്മയാണ്(72) കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹം വീടിനുള്ളില്‍ കണ്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ട മുറിയില്‍നിന്ന് ഒരു ജോഡി ചെരുപ്പും ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു. മൊബൈല്‍ ഫോൺ ഉടമയെ അന്വേഷണത്തില്‍ തിരിച്ചറിയുകയും അധികം താമസിയാതെ സംഭവം നടന്ന വീടിന് അൽപം അകലെയായി വാമനപുരം ആറിന്റെ തീരത്തുനിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ വയോധികയെ ശാരീരികമായി ഉപദ്രവിച്ചപ്പോള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സന്തോഷ് കുമാര്‍, വെഞ്ഞാറമൂട് എസ്.എച്ച്.ഒ പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.