representational image
Posted On
date_range Updated On
date_range എട്ട് കിലോ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: ട്രെയിനിലെ സ്ലീപർ കോച്ചിൽ സൂക്ഷിച്ചിരുന്ന എട്ട് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. ചെന്നൈ ട്രിവാൻഡ്രം എക്സ്പ്രസിൽ നാലുപൊതികളിലായി സൂക്ഷിച്ച് കടത്താൻ ശ്രമിച്ച 8.045 കിലോ ഗ്രാം കഞ്ചാവാണ് തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബുവിന്റെയും തിരുവനന്തപുരം റെയിൽവേ സംരക്ഷണ സേനയിലെ സബ് ഇൻസ്പെക്ടർ എം. അനിൽകുമാറിന്റെയും നേതൃത്വത്തിലെ സംഘം സംയുക്തമായി പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.