സ​ഫ​റു​ല്ല പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ഹെ​ൽ​മ​റ്റ്​ വെ​ച്ച്​

ഓ​ട്ടോറിക്ഷക്കരികിൽ

‘ഹെല്‍മറ്റില്ലാതെ’ ഓട്ടോ ഓടിച്ചതിന്​ ഡ്രൈവര്‍ക്ക് 500രൂപ പിഴ

ബാ​ല​രാ​മ​പു​രം: ഹെ​ല്‍മ​റ്റി​ല്ലാ​തെ ഓ​ട്ടോ ഓ​ടി​ച്ച​തി​ന് 500 രൂ​പ പി​ഴ. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി ഷെ​മീ​റി​നാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ വ​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ബാ​ല​രാ​മ​പു​രം പൊ​ലീ​സ് മെ​ബൈ​ലി​ല്‍ പ​ക​ര്‍ത്തി​യ ചി​ത്രം സ​ഹി​തം നോ​ട്ടീ​സ്​ അ​യ​ച്ചി​രു​ന്നു.

ഓ​ട്ടോ ഓ​ടി​ക്കു​മ്പോ​ർ ഹെ​ൽ​മ​റ്റ്​ ധ​രി​ക്കേ​ണ്ടാ​ത്ത​തി​നാ​ൽ, പൊ​ലീ​സി​ന്​ പി​ഴ​വു​പ​റ്റി​യ​താ​ണെ​ന്ന്​ ക​രു​തി പി​ഴ​യ​ട​ച്ചി​ല്ല. പി​ഴ അ​ട​ക്കാ​ത്ത​തി​നാ​ൽ തു​ട​ര്‍നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന അ​റി​യി​പ്പ്​ ല​ഭി​ച്ച​തോ​ടെ​യാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്.

ഷ​മീ​റി​ന്റെ പേ​രി​ലു​ള്ള ഓ​ട്ടോ തു​ട​ക്കം​മു​ത​ല്‍ സ​ഫ​റു​ല്ല​യാ​ണ് ഓ​ടി​ക്കു​ന്ന​ത്. ഡി​സം​ബ​ര്‍ മൂ​ന്നി​ന്​ ബാ​ല​രാ​മ​പു​രം പ​ഴ​യ​ക​ട ലൈ​നി​ന് സ​മീ​പം ഹൈ​വേ​യി​ല്‍വെ​ച്ചാ​ണ്​ ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ പി​ഴ ചു​മ​ത്തി​യ​ത്. പൊ​ലീ​സി​ന്റെ അ​ല​ക്ഷ്യ​മാ​യ പ്ര​വൃ​ത്തി​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സ​ഫ​റു​ല്ല അ​റി​യി​ച്ചു. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ഹെ​ല്‍മ​റ്റ് ധ​രി​ച്ച് ഓ​ട്ടോ ഓ​ടി​ക്കാ​ന്‍ തു​ട​ങ്ങി. വാ​ഹ​ന​ത്തി​ല്‍ ക​യ​റു​ന്ന​വ​ര്‍ക്കും ഹെ​ല്‍മ​റ്റ് ന​ൽ​കും.

Tags:    
News Summary - Driver fined Rs 500 for driving auto without helmet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.