തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി വാർഡിൽ സീലിങ് അടർന്നുവീണു; വൻ അത്യാഹിതം ഒഴിവായി

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സീ​ലി​ങ് അ​ട​ർ​ന്നു​വീ​ണു. രോ​ഗി​ക​ള്‍ കി​ട​ക്കു​ന്ന ഭാ​ഗ​ത്തു​നി​ന്ന് അ​ൽ​പം മാ​റി​യാ​യ​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു 20ാം വാ​ര്‍ഡി​ലാ​ണ് സം​ഭ​വം. സീ​ലി​ങി​ന്‍റെ കു​റ​ച്ചു ഭാ​ഗം മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ട​ർ​ന്നു​വീ​ണി​രു​ന്നു. ഈ ​ഭാ​ഗ​ത്തു​ണ്ടാ​യ​താ​യ ദ്വാ​രം അ​ട​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സി​മ​ന്റ് തേ​ച്ച് സു​ര​ക്ഷി​ത​മാ​ക്കി​യി​രു​ന്നു. ഇ​താ​ണ് വീ​ണ്ടും ഇ​ള​കി താ​ഴേ​ക്കു പ​തി​ച്ച​ത്. ഉ​ച്ച​സ​മ​യ​ത്ത് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു.

ഫാ​നു​ക​ള്‍ പ്ര​വ​ര്‍ത്തി​ച്ച​പ്പോ​ള്‍ അ​തി​ന്റെ ഇ​ള​ക്കം​മൂ​ലം ബ​ലം​കു​റ​ഞ്ഞ തേ​പ്പ് ഇ​ള​കി നി​ല​ത്തേ​ക്കു വീ​ണ​താ​ണെ​ന്നു രോ​ഗി​ക​ള്‍ പ​റ​ഞ്ഞു. സീ​ലി​ങ് വീ​ണ​തോ​ടെ രോ​ഗി​ക​ള്‍ ഭ​യ​പ്പെ​ട്ട് പു​റ​ത്തേ​ക്കോ​ടി​യെ​ങ്കി​ലും മ​റ്റു​ള്ള പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി സീ​ലി​ങ് പ​രി​ശോ​ധി​ച്ചു. ഈ ​ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നും സു​ര​ക്ഷി​ത​മാ​ക്കാ​നും അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശം ന​ല്‍കി.

Tags:    
News Summary - Ceiling collapses in Thiruvananthapuram Medical College Hospital ward; major tragedy averted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.