യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായവർ
പോത്തൻകോട്: വേങ്ങോട് അയണിമൂട്ടിൽ നാലു യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഗുണ്ടാസംഘത്തെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തു. മങ്കാട്ടുമൂല കോളനി രതീഷ് ഭവനിൽ രതീഷ് (32), വേങ്ങോട് മാവുവിളയിൽ സുമേഷ് (38), അവനവൻചേരി കൈപ്പറ്റുമുക്കിൽ രഞ്ജിത് (24), കോരാണി വാങ്കളത്തോപ്പ് കെ.എസ് ഭവനിൽ ആദർശ് (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
വേങ്ങോട് സ്വദേശികളായ രാകേഷ്, അനീഷ് എന്നിവരെയും ഇവരുടെ രണ്ടു സുഹൃത്തുക്കളെയും പ്രതികൾ വെട്ടുകത്തികളുപയോഗിച്ച് തലയിലും കൈകാലുകളിലും ശരീരമാസകലവും വെട്ടി പരിക്കേൽപിച്ചു. ആക്രമണത്തിനുശേഷം പ്രതികൾ മുട്ടൂക്കോണം ഗാന്ധിനഗറിൽ നിർത്തിയിരുന്ന കാറും കത്തിച്ചിരുന്നു. പ്രതികൾക്കെതിരെ ആറ്റിങ്ങൽ, വെഞ്ഞാറമൂട്, മംഗലപുരം പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്.
ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിെൻറ നേതൃത്വത്തിൽ പോത്തൻകോട് പൊലീസ് ഇൻസ്പെക്ടർ ഡി. ഗോപി, എസ്.ഐമാരായ വി.എസ്. അജീഷ്, ഷാബു, റൂറൽ എസ്.പിയുടെ ഷാഡോ ടീം അംഗങ്ങളായ എസ്.ഐ ബിജു ഹക്ക്, സി.പി.ഒമാരായ സുധീർ, അനൂപ്, ഷിജു, സുനിൽരാജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.