ഹേമന്ത്
തിരുവനന്തപുരം: ഇരുപത്തഞ്ചോളം ക്രിമിനൽ കേസുകളിലെ പ്രതിയായ ഗുണ്ട പൊലീസ് പിടിയിൽ. പൊട്ടൻകാവ് കുന്നിൻപുറം എം.ആർ സദനത്തിൽ ഹേമന്തിനെയാണ് (28) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടാ ആക്ട് പ്രകാരം ഒരു വർഷത്തോളം കരുതൽ തടവിൽ കഴിഞ്ഞിട്ടുള്ള ഹേമന്ത് പേട്ട പൊലീസ് സ്റ്റേഷനിലെ വധശ്രമക്കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ശംഖുംമുഖം അസി. കമീഷണർ ഡി.കെ പൃഥ്വിരാജിെൻറ നിർദേശാനുസരണം പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ചലിലെ ഒളിസങ്കേതത്തിൽനിന്ന് പ്രതിയെ പിടികൂടിയത്.
2015 വട്ടപ്പാറ വില്ലേജിൽ വട്ടവിള ഇമ്മാനുവൽ സി.എസ്.ഐ പള്ളിക്ക് സമീപം കുഞ്ഞുവിളാകത്ത് വീട്ടിൽ രവീന്ദ്രൻ അശോക് കുമാറിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായ ഹേമന്ത്. ഇയാൾക്ക് കാട്ടാക്കട, മാറനല്ലൂർ, നെയ്യാർഡാം പൂവാർ, പേട്ട എന്നീ പൊലീസ് സ്റ്റേഷനുകളിലായി 25 ഓളം കേസുകൾ നിലവിലുണ്ട്. പേട്ട എസ്.എച്ച്.ഒ റിയാസ് രാജ, എസ്.ഐ രതീഷ്, സി.പി.ഒമാരായ രാജാറാം, ഷമി, വിനോദ്, അപിൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് അഞ്ചൽ എസ്.ഐ ജ്യോതിഷ് കുമാറിെൻറ സഹായത്തോടുകൂടി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 15 വരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.