തിരുവനന്തപുരം: ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർഥികളുടെ പത്രിക തള്ളിയത് ആയുധമാക്കി സി.പി.എമ്മും കോൺഗ്രസും. രണ്ടുമണ്ഡലങ്ങളിലെയും ഫലം എന്തായാലും അത് സംസ്ഥാന ബി.ജെ.പി രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ പോകുന്ന അലയൊലികളിലാണ് ഇരുമുന്നണിയുടെയും കണ്ണ്.
ആർ.എസ്.എസ്, സി.പി.എം സംഘർഷവും വൈരവും ഏറ്റവും ശക്തമായി നിലനിൽക്കുന്ന തലശ്ശേരിയിൽ ബി.ജെ.പിയുമായി വോട്ട് കച്ചവടമെന്ന ആക്ഷേപം പൊതുസമൂഹം തള്ളിക്കളയുമെന്ന ഉറച്ച വിശ്വാസമാണ് സി.പി.എമ്മിന്. സമാധാന ചർച്ചകൾക്കിടെ പോലും സംഘർഷം ഉണ്ടായ സ്ഥലമാണ് തലശ്ശേരി. സ്വാഭാവികമായും സ്ഥാനാർഥി ഇല്ലാതായതോടെ വോട്ട് യു.ഡി.എഫ് പക്ഷത്തേക്ക് പോകുമെന്ന ആക്ഷേപമാണ് സി.പി.എമ്മിന്. തലശ്ശേരി കലാപം തടയുന്നതിൽ വഹിച്ച പങ്കിെൻറ സാഹചര്യത്തിൽ ന്യൂനപക്ഷത്തിനിടയിൽ യു.ഡി.എഫ് ആക്ഷേപം വിലേപ്പാകില്ലെന്നും അവർ പ്രതീക്ഷിക്കുന്നു. യു.ഡി.എഫ് സ്ഥാനാർഥി കേസിൽ കക്ഷി ചേരാൻ ശ്രമിച്ചത് ബി.ജെ.പി വോട്ട് കിട്ടാൻ വേണ്ടിയെന്ന ആക്ഷേപവുമുണ്ട്. ഗുരുവായൂരിൽ മുസ്ലിം ലീഗ് സ്ഥാനാർഥി ക്ഷേത്രത്തിൽ പോയത് ഹിന്ദുവോട്ടിൽ കണ്ണ്വെച്ചാണെന്നും പാർട്ടി ആക്ഷേപിക്കുന്നു.
ഒാർഗനൈസർ മുൻ പത്രാധിപർ ആർ. ബാലശങ്കർ പുറത്തുവിട്ട 'ബി.ജെ.പി-സി.പി.എം ഡീൽ' ആരോപണമാണ് കോൺഗ്രസിെൻറ കൈമുതൽ. വോട്ട് കച്ചവടം പ്രായോഗികമായി നിലവിൽ വരുെന്നന്ന ആക്ഷേപമാണ് പ്രധാന ആയുധം. കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുന്നത് ഏതു വിധേനയും തടയാൻ ലക്ഷ്യമിടുന്ന കക്ഷികളാണ് സി.പി.എമ്മും ബി.ജെ.പിയും. കോൺഗ്രസ് സ്ഥാനാർഥികൾക്ക് എതിരായ അടിയൊഴുക്ക് പുറത്തുവന്നതിെൻറ ജാള്യമാണ് സി.പി.എം നിഷേധമെന്നും കോൺഗ്രസ് ആേരാപിക്കുന്നു.
കേരളം പിടിക്കുമെന്ന അവകാശവാദത്തോടെ കളത്തിലിറങ്ങിയ ബി.ജെ.പി കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന് ഒരുപോലെ നാണക്കേടായി പത്രിക തള്ളൽ. 1991 ലെ വിവാദ കോലീബി സഖ്യത്തിന് ശേഷം വീണ്ടും വോട്ട്കച്ചവട ആേരാപണത്തിന് പൊതുസമൂഹത്തിന് മുന്നിൽ ബി.ജെ.പി വിചാരണ നേരിടുന്ന സാഹചര്യമാണ് മുന്നിൽ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു കക്ഷി എന്നതിെനക്കാൾ കേരളത്തിൽ േവാട്ട് വിതരണം ചെയ്യുന്ന ഇടനിലക്കാർ മാത്രമാണ് ബി.ജെ.പി എന്ന ആക്ഷേപം വിശദീകരിക്കാൻ സംസ്ഥാന നേതൃത്വം ഏറെ പണിപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.