കൊല്ലം: കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി കോര്‍പറേഷനിലെ വാളത്തുംഗൽ (36), ആക്കോലില്‍ (37), തെക്കുംഭാഗം (38), ഇരവിപുരം (39) ഡിവിഷനുകളും പേരയം ഗ്രാമപഞ്ചായത്തിലെ എസ്.ജെ ലൈബ്രറി വാര്‍ഡ് (13) ,പരവൂർ മുനിസിപ്പാലിറ്റിയിലെ നെടുങ്ങോലം, ഒല്ലാൽ, മാർക്കറ്റ്, ടൗൺ, വടക്കുംഭാഗം, കരണ്ടിക്കുളം, വാറുകുളം, പുറ്റിങ്ങൽ, റെയിൽവേസ്്റ്റേഷൻ വാർഡുകൾ, വെളിയം ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളും, നെടുമ്പന ഗ്രാമ പഞ്ചായത്തിലെ അഞ്ച്, എട്ട് വാർഡുകൾ, പേരയം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് എന്നിവ കണ്ടെയ്ൻമെൻറ് സോണുകളാക്കി എന്നിവ കണ്ടെയ്ന്‍മെൻറ് സോണുകളായി പ്രഖ്യാപിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റി
ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ബി. അബ്്ദുല്‍ നാസര്‍ ഉത്തരവായി. മയ്യനാട് ഗ്രാമപഞ്ചായത്തിലെ കൂട്ടിക്കട മാര്‍ക്കറ്റ് ,നെടുമൺകാവ് ചന്ത, ചടയമംഗലം ചന്ത എന്നിവഅടച്ചിടാനും കലക്ടർ ഉത്തരവിട്ടു
നിലവില്‍ കണ്ടെയ്ന്‍മെൻറ് സോണുകളായ കൊല്ലം കോര്‍പറേഷനിലെ മുളങ്കാടകം ഡിവിഷൻ (53), കൊട്ടാരക്കര നഗരസഭയിലെ മുസ്ലിം സ്ട്രീറ്റ് (2), ചന്തമുക്ക് (4), പഴയതെരുവ് (6), കോളജ് (7), പുലമണ്‍ (8) എന്നീ പ്രദേശങ്ങളിലെ കെണ്ടയ്ന്മെൻറ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.പ്രത്യേക നിരീക്ഷണം ആവശ്യമുള്ള പോരുവഴി, ശാസ്താംകോട്ട, ചവറ, പന്മന ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡിലും ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെൻറ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരും. ചവറ, പന്മന ഗ്രാമപഞ്ചായത്തുകള്‍ തീവ്ര നിയന്ത്രണ പ്രദേശങ്ങളായി പ്രഖ്യാപിച്ചു.
കരുനാഗപ്പള്ളി നഗരസഭയിലെ 15ാം ഡിവിഷന്‍, തേവലക്കര ഗ്രാമപഞ്ചായത്തിലെ മൂന്ന്, അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 10 വാര്‍ഡുകള്‍, തെന്മല ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്, മേലില ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡ്, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത്, 11 വാര്‍ഡുകള്‍, പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിലെ ഒന്ന്, മൂന്ന് വാര്‍ഡുകള്‍, ശൂരനാട് സൗത്ത് ഗ്രാമപഞ്ചായത്തിലെ 10, 13 വാര്‍ഡുകള്‍, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, നീണ്ടകര ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ്, നെടുമ്പന ഗ്രാമപഞ്ചായത്തിലെ നാല്, ആറ് വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ കണ്ടെയ്ന്‍മെൻറ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരും.
ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ് (4), ആര്യങ്കാവ് ക്ഷേത്രം (5) എന്നീ വാര്‍ഡുകളില്‍ നിശ്ചിത ഹോട്സ്‌പോട്ട് നിയന്ത്രണങ്ങള്‍ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.