Posted On
date_range Updated On
date_range പരാതിക്കാരനെയും ഭാര്യയെയും ഭീഷണിപ്പെടുത്തി; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശിപാർശ
തിരുവനന്തപുരം: എസ്.സി-എസ്.ടി കമീഷെൻറ ഹിയറിങ്ങിനുശേഷം പുറത്തിറങ്ങിയ ആദിവാസി വിഭാഗക്കാരനായ ഉദ്യോഗസ്ഥനെയും ഭാര്യയെയും ഹിയറിങ് ഹാളിന് പുറത്തുെവച്ച് ഭീഷണിപ്പെടുത്തിയ അസി.സബ് ഇൻസ്പെക്ടർ തുളസീധരക്കുറുപ്പിനെതിരെ നടപടിക്ക് കമീഷൻ ശിപാർശ ചെയ്തു.
ഭീഷണിപ്പെടുത്തിയത് കമീഷനെ അപമാനിച്ചതിനും അവഹേളിച്ചതിനും കമീഷെൻറ അധികാരത്തെ ചോദ്യം ചെയ്യുന്നതിനും സമാനമാണെന്ന് കമീഷൻ നിരീക്ഷിച്ചു. ഉദ്യോഗസ്ഥനെ സർവിസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തി ശക്തമായ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന െപാലീസ് മേധാവിക്ക് കമീഷൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.