മദ്യപിച്ച് വാഹനം ഓടിച്ച സി.ഐ പിടിയില്‍
നേമം: മദ്യപിച്ച് കാര്‍ ഓടിച്ച് അപകടങ്ങള്‍ ഉണ്ടാക്കിയതിന് വിളപ്പില്‍ശാല സി.ഐ വി. നിജാമിനെ കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെ സി.ഐ ഓടിച്ച വാഗണ്‍-ആര് കാര്‍ ആദ്യം മഹിളാമോര്‍ച്ച പ്രവര്‍ത്തരുമായി വന്ന വാഹനത്തെയും പിന്നീട് പുളിമൂട്ടില്‍ മറ്റൊരു വാഹനത്തെയും ഇടിച്ചു.
ശേഷം എ.കെ.ജി സെന്ററിനു സമീപത്തെ റോഡില്‍ വാഹനം നിര്‍ത്തിയിട്ട് ഗതാഗതതടസ്സം ഉണ്ടാക്കുകയും സി.ഐ കാറില്‍ നിന്നിറങ്ങി പുറത്തുനില്‍ക്കുകയും ചെയ്തു. കണ്‍ട്രോള്‍റൂമില്‍ നിന്ന് പോലീസ് എത്തിയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. സി.ഐയെ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു. രണ്ടുദിവസമായി സി.ഐ മെഡിക്കല്‍ ലീവിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.