കഴിഞ്ഞദിവസം നടന്ന മാട് മോഷണത്തിെൻറ സി.സി.ടി.വി ദൃശ്യം
മാട് മോഷണം; സി.സി.ടി.വി ദൃശ്യവുമായി മോഷ്ടാവിനെ തേടി പൊലീസ്
കഠിനംകുളം: പഞ്ചായത്തിലെ പുതുക്കുറിച്ചി കോൺവെൻറ്-ചേരമാൻ തുരുത്ത് റോഡിന് സമീപത്തെ വീടുകളിൽ കഴിഞ്ഞദിവസം നടന്ന മാട് മോഷണത്തിെൻറ സി.സി.ടി.വി ദൃശ്യവുമായി മോഷ്ടാവിനെ തേടി കഠിനംകുളം പൊലീസ്.
ചേരമാൻതുരുത്ത് പാലത്തിന് സമീപം നാസിമുദ്ദീെൻറ വീടിന് പുറകിലുള്ള ചായ്പ്പിൽ കെട്ടിയിട്ടിരുന്ന പോത്തും സമീപത്തെ ഷാഹുലിെൻറ കാളയുമാണ് മോഷണം പോയത്.
കഴിഞ്ഞ മാസം 30നും നസിമിെൻറ ഉടമസ്ഥതയിലുള്ള ഒരുപോത്ത് ഇതേസ്ഥലത്തുനിന്ന് മോഷണം പോയിരുന്നു.
അന്നും കഠിനംകുളം പൊലീസിന് പരാതി നൽകിയിരുന്നു. രണ്ടാമതും മാടുകൾ മോഷണം പോയതോടെ പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെകുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്.
മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും എത്രയുംപെട്ടെന്ന് പ്രതിയെ പിടികൂടാനാകുമെന്നും കഠിനംകുളം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.