വട്ടി​യൂ​ർ​ക്കാ​വ്: പാ​പ്പാ​ട് മ​ഹി​ളാ​മ​ന്ദി​രം ഉ​ദ്ഘാ​ട​ന പ​രി​പാ​ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും എം.​എ​ൽ.​എ വി.​കെ പ്ര​ശാ​ന്തി​നെ ത​ട​യു​ക​യും ചെ​യ്​​തെ​ന്ന പ​രാ​തി​യി​ൽ ബി.​ജെ.​പി​ക്കാ​ര​നാ​യ വാ​ഴോ​ട്ടു​കോ​ണം കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​നെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ത​ട​യു​ക​യും മ​ഹി​ളാ​മ​ന്ദി​രം പു​തി​യ താ​ഴി​ട്ട് പൂ​ട്ടു​ക​യും ചെ​യ്​​തെ​ന്ന്​ കാ​ട്ടി ബി.​ജെ.​പി കൗ​ൺ​സി​ല​ർ​മാ​രാ​യ ആ​ർ. സു​ഗ​ത​ൻ, വി​ഷ്ണു​മോ​ഹ​ൻ, ന​ന്ദ​ഭാ​ർ​ഗ​വ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ വി.​കെ. ​പ്ര​ശാ​ന്ത്​ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ വ​ട്ടി​യൂ​ർ​ക്കാ​വ്​ പൊ​ലീ​സി​ന്‍റെ ന​ട​പ​ടി.

വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കു​ന്ന​തി​ന് അ​നാ​വ​ശ്യ സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​നാ​ണ് ബി.​ജെ.​പി ശ്ര​മ​മെ​ന്ന് എം.​എ​ൽ.​എ കു​റ്റ​പ്പെ​ടു​ത്തി.

വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പാ​പ്പാ​ട് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന് കീ​ഴി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന മ​ഹി​ളാ മ​ന്ദി​ര​ത്തി​ന്‍റെ കെ​ട്ടി​ടം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രു​ന്നു. 1990-’95 കാ​ല​ഘ​ട്ട​ത്തി​ൽ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​ല​ച്ച​താ​ണ്. എം.​എ​ൽ.​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി മ​ഹി​ളാ​മ​ന്ദി​ര​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് 66.40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. മി​നി ക​മ്യൂ​നി​റ്റി ഹാ​ൾ, ഗ്രീ​ൻ റൂം, ​ഓ​ഫീ​സ് റൂം, ​ര​ണ്ട്​ ക​ട​മു​റി​ക​ൾ, ശു​ചി​മു​റി​ക​ൾ എ​ന്നി​വ​യോ​ടു​കൂ​ടി​യാ​ണ് മ​ഹി​ളാ​മ​ന്ദി​രം പു​ന​ർ നി​ർ​മ്മി​ച്ച​ത്. മ​ന്ത്രി വീ​ണാ ജോ​ർ​ജ്​ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ഇ​തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന സ​മ​യ​ത്ത് വാ​ഴോ​ട്ടു​കോ​ണം കൗ​ൺ​സി​ല​ർ സു​ഗ​ത​ൻ സ്ഥ​ല​ത്തെ​ത്തി തൊ​ഴി​ലാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പു​റ​ത്താ​ക്കി​യ ശേ​ഷം പു​തി​യ താ​ഴി​ട്ട് കെ​ട്ടി​ടം പൂ​ട്ടി​യെ​ടു​ക്കു​ക​യും എം.​എ​ൽ.​എ​യെ ത​ട​യു​ക​യും ചെ​യ്തെ​ന്നാ​ണ് ആ​രോ​പ​ണം. ശേ​ഷം കൗ​ൺ​സി​ല​ർ​മാ​രാ​യ വി​ഷ്ണു മോ​ഹ​ൻ, ന​ന്ദ​ഭാ​ർ​ഗ​വ് എ​ന്നി​വ​രെ​യും കൂ​ട്ടാ​ളി​ക​ളെ​യും വി​ളി​ച്ചു​വ​രു​ത്തി സം​ഘ​ർ​ഷം സൃ​ഷ്ടി​ച്ചെ​ന്നും എം.​എ​ൽ.​എ​യു​ടെ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

Tags:    
News Summary - Case filed against BJP councilor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.