Posted On
date_range Updated On
date_range കാറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു
മംഗലപുരം: ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ജങ്ഷന് സമീപം കാറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു.
കാറിൽ യാത്ര ചെയ്തിരുന്ന വർക്കല സ്വദേശികളായ ശർമ (61), ഗോപിക (27) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രേണ്ടാടെയായിരുന്നു അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കാറിനെ മറ്റൊരു വാഹനത്തെ മറികടന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വന്ന മിനി ലോറി ഇടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.