ആറ്റിങ്ങൽ: വാഹന പര്യടനങ്ങൾ പൂർത്തിയാക്കി അവസാന ഘട്ട പ്രവർത്തനങ്ങളിലേക്ക് മുന്നണികൾ. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ ഞായറാഴ്ച വാഹന പര്യടനം പൂർത്തിയാക്കി. വരുംദിവസങ്ങളിൽ നൂറിൽ കൂടുതൽ തൊഴിലാളികളുള്ള തൊഴിലിടങ്ങൾ, ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും പര്യടന സമയത്ത് എത്തിച്ചേരാൻ കഴിയാതിരുന്നതുമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വോട്ട് അഭ്യർഥിക്കും.
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഒ.എസ്. അംബിക ഞായറാഴ്ച രണ്ടാംഘട്ട പരിഗണനം നടത്തി. രാവിലെ എട്ടിന് വട്ടവിള ജങ്ഷനിൽനിന്ന് പര്യടനം ആരംഭിച്ചു. അട്ടക്കുളം മാമം അയ്യങ്കാളി ജങ്ഷൻ ചിറ്റാറ്റിൻകര അവനവഞ്ചേരി തെരുവ്, ടോൾ മുക്ക് വഴി ഗ്രാമത്ത് മുക്കിൽ സമാപിച്ചു. ഉച്ച വിശ്രമത്തിനുശേഷം വൈകീട്ട് മൂന്നോടെ പൈപ്പ് ലൈൻ ജങ്ഷനിൽ പുനരാരംഭിച്ചു. തച്ചൂർക്കുന്ന്, വേലങ്കോണം, കിഴക്കേനാലുമുക്ക്, മുഞ്ഞിനാട്, ടി.ബി ജങ്ഷൻ വഴി ആലംകോട് ജങ്ഷനിൽ സമാപിച്ചു.
യു.ഡി.എഫ് സ്ഥാനാർഥി സന്തോഷ് ഭദ്രൻ ഞായറാഴ്ച ആറ്റിങ്ങൽ നഗരസഭ മേഖലയിൽ പര്യടനം നടത്തി. രാവിലെ 8.30ന് ശിവൻകോവിൽ ജങ്ഷനിൽനിന്ന് പര്യടനം ആരംഭിച്ചു. രമണി പി. നായർ ഉദ്ഘാടനം ചെയ്തു. വിളപ്പുറം, ആലങ്കോട്, പുളിമൂട്, മാർക്കറ്റ് ജങ്ഷൻ, കൈരളി ജങ്ഷൻ, തച്ചൂർക്കുന്ന് വഴി കൊച്ചാലുംമൂട് ജങ്ഷനിൽ സമാപിച്ചു. ഉച്ച വിശ്രമത്തിനുശേഷം അവനവഞ്ചേരി തെരുവ് ജങ്ഷനിൽനിന്ന് പുനരാരംഭിച്ചു. വലിയകുന്ന്, ഗ്രാമം, മാമം പച്ചംകുളം, കൊടുമൺ, തോട്ടവാരം വഴി കൊല്ലം പുഴയിൽ സമാപിച്ചു. തിങ്കളാഴ്ച പ്രധാന ജങ്ഷനുകൾ സന്ദർശിച്ച് വോട്ട് നേടും.
എൻ.ഡി.എ സ്ഥാനാർത്ഥി പി. സുധീർ ഞായറാഴ്ച കരവാരം നഗരൂർ ഗ്രാമപഞ്ചായത്ത് പരിധികളിൽ പര്യടനം നടത്തി. രാവിലെ ഒമ്പതിന് ചാത്തൻപാറ ജങ്ഷനിൽനിന്ന് ആരംഭിച്ചു. കരിങ്ങാട്ട്കാവ്, മുല്ലശ്ശേരി, യുവശക്തി ജങ്ഷൻ, കിളിത്തട്ട് വിള വഴി വഞ്ചിയൂർ സമാപിച്ചു. ഉച്ചവിശ്രമത്തിനുശേഷം നഗരൂർ പഞ്ചായത്തിലെ പുല്ലുതോട്ടത്തിൽനിന്ന് പുനരാരംഭിച്ചു. രാത്രി ഒമ്പതരയോടെ മറയാത്ത് ജങ്ഷനിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.