ക​ടു​വ​യി​ൽ മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ കയറിയ മോ​ഷ്ടാ​വിന്റെ സി.​സി ടി.​വി ദൃ​ശ്യം

കടുവയിൽ മഹാഗണപതി ക്ഷേത്രത്തിൽ കവർച്ച

ആ​റ്റി​ങ്ങ​ൽ: ക​ടു​വ​യി​ൽ മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച. ബു​ധ​നാ​ഴ്ച രാ​ത്രി 11നും 12​നും ഇ​ട​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. നാ​ല് കാ​ണി​ക്ക വ​ഞ്ചി​ക​ൾ ക​വ​ർ​ന്നു. ശ്രീ​കോ​വി​ലി​നു മു​ന്നി​ൽ​നി​ന്നാ​ണ് കാ​ണി​ക്ക വ​ഞ്ചി​ക​ൾ ക​വ​ർ​ന്ന​ത്. ക്ഷേ​ത്ര​ത്തി​ലെ സി.​സി ടി.​വി​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. ബൈ​ക്കി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം എ​ത്തി​യ മോ​ഷ്ടാ​വ് ഹെ​ൽ​മ​റ്റ് ധ​രി​ച്ച് മ​തി​ൽ ചാ​ടി ക​ട​ന്ന് ഓ​രോ കാ​ണി​ക്ക വ​ഞ്ചി​ക​ൾ എ​ടു​ത്ത് പു​റ​ത്തു​കൊ​ണ്ടു​പോ​യി പ​ണം ക​വ​രു​ക​യാ​യി​രു​ന്നു.

ഉ​ത്സ​വം ക​ഴി​ഞ്ഞ് കാ​ണി​ക്ക വ​ഞ്ചി​ക​ൾ തു​റ​ക്കാ​നി​രി​ക്ക​വേ​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഉ​ത്സ​വ​സ​മ​യ​ത്ത് ഭ​ക്ത​രി​ൽ​നി​ന്ന് കാ​ര്യ​മാ​യ കാ​ണി​ക്ക സ​മ​ർ​പ്പ​ണം ഉ​ണ്ടാ​യി​രു​ന്നു.

അ​തി​നാ​ൽ വ​ൻ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ് തെ​ളി​വെ​ടു​ത്തു. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം.

Tags:    
News Summary - Burglary at Kaduvayil Mahaganapathi Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.