Posted On
date_range Updated On
date_range ബി.എസ്.എൻ.എൽ: അതിവേഗ ഇന്‍റർനെറ്റോടുകൂടി പഴയ ടെലിഫോൺ നമ്പർ തിരികെ ലഭിക്കും
തിരുവനന്തപുരം: തകരാർ മൂലം ബി.എസ്.എൻ.എൽ ലാൻഡ്ലൈൻ കണക്ഷൻ ഉപേക്ഷിക്കേണ്ടിവന്നവർക്ക് ഇപ്പോൾ അതേ ടെലിഫോൺ നമ്പർ ഒപ്റ്റിക്കൽ ഫൈബർ വഴി അതിവേഗ ഇന്‍റർനെറ്റ് സൗകര്യത്തോടുകൂടി പുനഃസ്ഥാപിച്ച് നൽകും.
ഒപ്പം പരിധിയില്ലാത്ത സൗജന്യ കാളുകൾ ഇന്ത്യയിൽ എവിടേക്കും വിളിക്കാം. ഇതിനായി 9496121200 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുകയോ ബി.എസ്.എൻ.എൽ സേവന കേന്ദ്രം സന്ദർശിക്കുകയോ ചെയ്യുക. ഉപഭോക്താക്കൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ ജനറൽ മാനേജർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.