നാടകത്തി​െൻറ പോസ്​റ്റർ

വീട് അരങ്ങായി, ഗൂഗ്​ൾ മീറ്റിൽ ബഷീറി​െൻറ 'ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്'

തിരുവനന്തപുരം: വായനദിനത്തിൽ വൈക്കം മുഹമ്മദ് ബഷീറി​െൻറ 'ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്' എന്ന നോവലി​െൻറ ദൃശ്യാവിഷ്‌കാരം ഗൂഗ്​ൾ മീറ്റിലൂടെ അവതരിപ്പിച്ച് കോട്ടൺഹിൽ ഗേൾസ് സ്‌കൂളിലെ യു.പി വിഭാഗം കുട്ടികൾ. പുതിയ അധ്യയനവർഷത്തിൽ ഒരിക്കൽപോലും സ്കൂളിലെത്തി പരസ്പരം കാണാൻ സാധിക്കാതിരുന്ന കുട്ടികളാണ് വീട്ടുമുറ്റം അരങ്ങാക്കി ഫോൺ കാമറകളിൽ ചിത്രീകരിച്ച ദൃശ്യങ്ങളിലൂടെ ബഷീറി​െൻറ കഥാപാത്രങ്ങളായി ഓൺലൈനിൽ ഒന്നിച്ചത്.

വിവിധ സ്ഥലങ്ങളിൽനിന്ന് കുട്ടികൾ അയച്ച ദൃശ്യങ്ങൾ ക്രമത്തിൽ കൂട്ടിച്ചേർത്ത് അധ്യാപകർ 'ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്' എന്ന നോവലിനെ ലഘുനാടകരൂപത്തിലാക്കി. വായനദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ ഇന്നലെ ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ നാടകം അവതരിപ്പിച്ചു. ഒരാഴ്ച മുമ്പ് ഓൺലൈനിലൂടെ നടത്തിയ ഓഡിഷനിലൂടെയാണ് നാടകത്തിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തത്. കുഞ്ഞിപാത്തുമ്മ, പൊങ്ങച്ചക്കാരിയായ ഉമ്മ കുഞ്ഞു താച്ചുമ്മ, ബാപ്പ, ആയിഷ, നിസാർ അഹമ്മദ്, അയൽക്കാർ എന്നീ കഥാപാത്രങ്ങളായി അമേയ ഡി.നായർ, കല്യാണി പി.എൻ, ശ്രീദേവി .ആർ, ഉമ.എസ്, തങ്കലക്ഷ്മി, ഐശ്വര്യ, ഋത്വിക എന്നീ കുട്ടികൾ വിഡിയോയിലൂടെ രംഗത്തുവന്നു.

മിക്ക രംഗങ്ങളിലും ഒന്നിലധികം കഥാപാത്രങ്ങൾ വരുന്നതിനാൽ ക്യാമറയുടെ സ്ഥാനം, സംഭാഷണങ്ങൾ പറയേണ്ട ഇടവേളകൾ എന്നിവയടക്കമുള്ള നിർദേശങ്ങൾ ഗൂഗ്​ൾ മീറ്റ് വഴി അധ്യാപകർ കുട്ടികൾക്ക് നൽകിയിരുന്നു. ഒരേരംഗത്ത്​ വരുന്ന മറ്റ് കഥാപാത്രങ്ങളുടെ സംഭാഷണം ഭാവനയിൽ കണ്ടുകൊണ്ടാണ് കുട്ടികൾ കാമറക്ക്​ മുന്നിൽ അഭിനയിച്ചത്. ലോക്​ഡൗൺമൂലം പുറത്തുപോയി ദൃശ്യങ്ങൾ ചിത്രീകരിക്കാൻ സാധിക്കാത്തതിനാൽ ലൊക്കേഷൻ വീടുകളുടെ അതിരിലൊതുങ്ങി. ഗൂഗ്​ൾ മീറ്റ് ലിങ്ക് വഴി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത നാടകം ഉടൻ സ്കൂളി​െൻറ യൂ ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും.

Tags:    
News Summary - Basheer's 'Ntuppupakkoranandarannu' at Google Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.