ബാലു, അനിൽകുമാർ
Posted On
date_range Updated On
date_range മാനവീയം വീഥിയിൽ പൊലീസുകാരന് മർദനം; രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: മാനവീയം വീഥിയിൽ ട്രാഫിക് പൊലീസുകാരനെ മർദിച്ച കേസിൽ രണ്ടുപേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തുമ്മൽ കിള്ളി നിവാസ് കോട്ടേജിൽ ബാലു എൻ.കെ(37), കുളത്തുമ്മൽ കിള്ളി നിവാസ് കോട്ടേജിൽ അനിൽകുമാർ(41) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. നോ പാർക്കിങ് ഭാഗത്ത് പാർക്ക് ചെയ്ത ബൈക്ക് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടതിനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഇരുവരും ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.