ആശ പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുമ്പിൽ സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പൗരസാഗരത്തിൽ പ്രതിജ്ഞ ചൊല്ലുന്നവർ (ചിത്രം- അരവിന്ദ് ലെനിൻ)
തിരുവനന്തപുരം: 70 ദിവസത്തോളമാകുമ്പോഴും സെക്രട്ടേറിയറ്റിന് മുന്നിലെ ആശ സമരത്തിന് ഇനിയും പരിഹാരമകലെ. ചർച്ചകളും വാഗ്ദാനങ്ങളും പലവിധത്തിൽ നടന്നുവെങ്കിലും സർക്കാർ തങ്ങളെ പറഞ്ഞു പറ്റിക്കുന്നുവെന്നാണ് സമരക്കാരുടെ നിലപാട്. വേതനം സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ വെച്ചെന്ന് ഹൈകോടതിയിൽ കള്ള സത്യവാങ് മൂലം നൽകിയെന്ന് ആശ വർക്കർമാർ പറഞ്ഞു. സർക്കാർ ഹൈകോടതിയെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചുവെന്നും ആശ വർക്കർമാർ ആരോപിച്ചു.
ഇതുവരെയായി കമ്മിറ്റി രൂപവത്കരിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തുന്നു. ഹൈകോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. പൊതുതാൽപര്യ ഹരജിയിലായിരുന്നു സർക്കാർ നിലപാട് അറിയിച്ചതെന്നും ആശ വർക്കർമാർ ആരോപിക്കുന്നു. എൻ.എച്ച്.എമ്മിന്റെ മാർഗനിർദേശപ്രകാരം 15 ദിവസം ജോലിചെയ്താൽ മതിയെന്നാണ് സർക്കാർ പറയുന്നത്. അതിനാൽ ഇനി മുതൽ തങ്ങൾ 15 ദിവസം മാത്രമെ ജോലി ചെയ്യൂവെന്നും അവർ അറിയിച്ചു. അതേസമയം, വേതന വര്‍ധന ഉള്‍പ്പടെ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ടത്തിവരുന്ന രാപ്പകല്‍ സമരം 70 ാം ദിവസത്തിലേക്ക് കടന്നു.
സമാന്തരമായി നടക്കുന്ന നിരാഹാര സമരം 30 ാം ദിവസത്തിലെത്തി. ആശമാരുമായി ചര്‍ച്ചക്ക് പുതിയ സാഹചര്യം ഒന്നുമില്ലെന്നായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയ പ്രതികരണം. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം. ആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജുമായുള്ള അവസാനവട്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഇതുവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഓണറേറിയം കൂട്ടി നൽകാൻ തയാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21ന് സമരസമിതി ആദരമര്‍പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.