കിളിമാനൂർ: മൊബൈൽ ഷോപ്പ് ഉടമയെയും ജീവനക്കാരനെയും വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ. നഗരൂർ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന എം.എസ് മൊബൈൽ ഷോപ്പ് ഉടമയെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ വെള്ളല്ലൂർ ശിവൻമുക്ക് മാഹിൻ മൻസിലിൽ ഫസലുദ്ദീനാണ് (70) അറസ്റ്റിലായത്. നഗരൂർ എം.എസ് മൊബൈൽ ഷോപ്പ് ഉടമ ആൽത്തറമൂട് വലിയവിള വീട്ടിൽ സുനു (31), ജീവനക്കാരൻ രാഹുൽ (22) എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഫസലുദീൻ മൊബൈൽ ഫോൺ ശരിയാക്കാൻ കൊടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ മൊബൈൽ വാങ്ങാനെത്തിയപ്പോൾ ശരിയായില്ലെന്ന് പറഞ്ഞതിനെതുടർന്ന് കാറിലിരുന്ന വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് കടയുടമയെയും ജീവനക്കാരനെയും വെട്ടുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കേശവപുരം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.