യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
തിരുവനന്തപുരം: ചാക്കയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.വഞ്ചിയൂർ മിത്രാനികേതൻ ആശുപത്രിക്ക് സമീപം വയൽനികത്തിയ പുരയിടത്തിൽ കുഞ്ഞുമോൻ എന്ന പ്രവീൺകുമാറിനെയാണ് (34) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലിനാണ് സംഭവം. രാത്രി ഒമ്പതോടെ ചാക്ക താഴശ്ശേരി ലെയിനിൽ ബിജുകുമാറിനെ പ്രതി വെട്ടുകത്തി കൊണ്ട് തലയിലും കൈയിലും വെട്ടി മാരകമായി പരിക്കേൽപിക്കുകയായിരുന്നു. ബിജുകുമാറിെൻറ സുഹൃത്തിെൻറ വീട്ടിൽ പുറത്ത് നിന്നുള്ളവർ വന്നിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ വഞ്ചിയൂർ എസ്.എച്ച്.ഒ രഗീഷ്കുമാർ, എസ്.ഐമാരായ പ്രജീഷ്കുമാർ, മനോജ്, അനിൽകുമാർ, സി.പി.ഒമാരായ ജിജേഷ്, ശിവപ്രസാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകള്‍ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.