മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയവെ, കഴിഞ്ഞദിവസം യുവതി മരിക്കാനിടയായ സംഭവത്തില്‍ ബന്ധുക്കള്‍ ചികിത്സാ പിഴവ് ആരോപിച്ച് മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്കി. ചികിത്സിച്ച ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പിഴവ് കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
പറണ്ടോട് അഗതി തടത്തരികത്ത് പുത്തന്‍വീട്ടില്‍ ഷിബു കുമാറിന്റെ മകള്‍ ശില്പ (25) ആണ് വെളളിയാഴ്ച മരിച്ചത്. പരാതി ഫയലില്‍ സ്വീകരിച്ച പൊലീസ് അസ്വാഭാകിക മരണത്തിന് കേസെടുത്തു. പനി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 18 നാണ് ശില്പയെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
പരിശോധനയില്‍ പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞതായി കണ്ടെത്തുകയുണ്ടായി. ഇതിനുശേഷവും ഒരാഴ്ചയോളം ആവശ്യമായ ചികിത്സകള്‍ നല്‍കാതെ വാര്‍ഡില്‍ മോശം സാഹചര്യത്തില്‍ യുവതിയെ കിടത്തിയിരുന്നതായി പരാതിയില്‍ പറയുന്നു. അസുഖം മോശമായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 27ന് കൗണ്ട് കൂടിയ ശേഷം വാര്‍ഡിലേക്ക് മാറ്റാമെന്നുപറഞ്ഞ് ഐ.സി.യുവിലേക്ക് മാറ്റി.
അടുത്ത ദിവസം കൗണ്ട് കൂടാനുള്ള കുത്തിവെപ്പ് നല്കിയ ശേഷം കടുത്ത പനിയുണ്ടായിരുന്ന ശില്പയെ വീണ്ടും വാര്‍ഡിലേക്ക് മാറ്റിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു. 30ന് രാവിലെ ശുചിമുറിയില്‍ തലചുറ്റിവീണ ശില്പയെ വീണ്ടും ഐ.സി.യുവിലേക്ക് മാറ്റുകയും വെള്ളിയാഴ്ച മരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.