Posted On
date_range Updated On
date_range ബംഗളൂരുവിലേക്ക് എയർ ഇന്ത്യയുടെ പുതിയ സർവിസ്
വലിയതുറ: തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക് പുതിയ സർവിസുമായി എയർ ഇന്ത്യ. ജൂലൈ ഒന്നുമുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് ഉണ്ടാകും. ബംഗളൂരുവിൽനിന്ന് വൈകീട്ട് മൂന്നിന് പുറപ്പെടുന്ന വിമാനം (AI 567) 4.15ന് തിരുവനന്തപുരത്ത് എത്തും. തിരികെ വൈകീട്ട് 4.55ന് പുറപ്പെട്ട് (AI 568) 6.10ന് ബംഗളൂരുവിൽ എത്തും. ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നിവ പ്രതിദിന സർവിസുകൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.