പിടിയിലായ പ്രതികൾ

ഓട്ടോ അടിച്ചുതകര്‍ത്ത പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ബൈക്കുകളിലെത്തി യുവാവിനെ ആക്രമിച്ച് ഓട്ടോ നശിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. അഴൂര്‍ ഗണപതിയാംകോവിലിനുസമീപം അഴൂര്‍ സ്വദേശി കോളിച്ചിറ പുന്നവിള വീട്ടില്‍ സക്കീറിനെയാണ് ആക്രമിച്ചത്. റോഡരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയാണ് നശിപ്പിച്ചത്.

അഴൂര്‍ മുട്ടപ്പലം നാഗര്‍നട വലിയവിളവീട്ടില്‍ അനൂപ് (32), അഴൂര്‍ മുട്ടപ്പലം നാഗര്‍നട ഇന്ദുഭവനില്‍ മനു (32), നാഗര്‍നട വലിയവിളവീട്ടില്‍ സോനു (21), നാഗര്‍നട വലിയവിള വീട്ടില്‍ വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്. 18ന് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് അഴൂര്‍ അമ്പലത്തില്‍ ഘോഷയാത്രയില്‍ പങ്കെടുത്ത കുട്ടിയെ തിരികെ കൊണ്ടുപോകുന്നതുസംബന്ധിച്ച തര്‍ക്കത്തിലുള്ള വിരോധത്താലാണ് പ്രതികള്‍ ആക്രമണം നടത്തിയത്. 

Tags:    
News Summary - accused who smashed the auto were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.