Posted On
date_range Updated On
date_range വധശ്രമക്കേസിലെ പ്രതികൾ പിടിയിൽ
തിരുവനന്തപുരം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. കഴക്കൂട്ടം നെഹ്റു ജങ്ഷൻ മണക്കാട്ടുവിളാകം വീട്ടിൽ സാജൻ, വിഴിഞ്ഞം സ്വദേശികളായ ബെന്നി, മെർലി എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്.
ജനുവരി 30ന് ആണ് കേസിനാസ്പദമായ സംഭവം. വിഴിഞ്ഞം സ്വദേശിയായ യുവാവിനെയാണ് പ്രതികൾ ആകമിച്ചത്. ഫോണിൽ വിളിച്ച് വിഴിഞ്ഞം ഫിഷ് ലാൻഡ് പാർക്കിങ് ഏരിയയിൽ എത്താൻ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയ യുവാവിനെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.