Posted On
date_range Updated On
date_range നഗരമധ്യത്തിൽ യുവാവിന് തെരുവുനായ്ക്കളുടെ കടിയേറ്റു
തിരുവനന്തപുരം: നഗരമധ്യത്തിൽ പാളയത്ത് എം.എല്‍.എ ഹോസ്റ്റലിന് സമീപം യുവാവിനുനേരെ തെരുവുനായ്ക്കളുടെ ആക്രമണം. കാലില്‍ കടിയേറ്റ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വലിയതുറ സ്വദേശി ടോണി(22)ക്കാണ് തെരുവുനായുടെ കടിയേറ്റത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. പാളയത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ടോണി. ബസിറങ്ങി നടന്ന് വരുന്നതിനിടെ അപ്രതീക്ഷിതമായി തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ഓടിയെത്തി ആക്രമിക്കുകയായിരുന്നു.
പാളയം എം.എല്‍.എ ഹോസ്റ്റല്‍, കേരള സര്‍വകലാശാല ആസ്ഥാനം, അയ്യൻകാളി ഹാള്‍ പരിസരങ്ങളിലെ റോഡുകളില്‍ തെരുവുനായ് ശല്യം രൂക്ഷമാണ്. ഇവിടുത്തെ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കിട്ടുന്നതിനാലാണ് തെരുവുനായ്ക്കള്‍ ഇവിടെ കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.