അപകടത്തിൽപെട്ട ടിപ്പർ ലോറി
പോത്തൻകോട്: കെട്ടിട നിർമാണത്തിനായി കിളിമാനൂരിൽനിന്ന് കരിങ്കൽ കയറ്റിവന്ന ടിപ്പർ ലോറി കാട്ടായിക്കോണത്തിനു സമീപം ശാസ്തവട്ടത്ത് തോട്ടിലേക്ക് തലകീഴായി മിറഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ചീരാണിക്കര സ്വദേശി അരുണിന്റേതാണ് ടിപ്പർ ലോറി. ശാസ്തവട്ടത്ത് മണികണ്ഠൻ എന്നയാളുടെ വീട് വെക്കാനാണ് കരിങ്കൽ കയറ്റിവന്നത്.
ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു അപകടം. അധികം ഭാരമുള്ള വാഹനങ്ങൾ കടന്നുപോകാൻ ഉറപ്പില്ലാത്ത റോഡാണിത്. പ്രധാന റോഡിൽനിന്ന് തോടിനോട് ചേർന്ന ബണ്ട് റോഡാണിത്. തോടിനോട് ചേർന്ന് അടിവാരം ബലപ്പെടുത്തുകയോ റോഡ് ബാരിയറുകൾ സ്ഥാപിക്കുകയോ ചെയ്യാത്ത റോഡിലൂടെ ഭാരം കയറ്റി വന്നതാണ് തോടിനോട് ചേർന്ന റോഡിന്റെ ഭാഗം ഇടിയാൻ കാരണം.
പോത്തൻകോട് പൊലീസും നഗരസഭ അധികൃതരും സ്ഥലത്തെത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറിയിലും തോട്ടിലുമായി കിടന്ന കരിങ്കല്ലുകൾ നീക്കംചെയ്തശേഷം ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.