ത​മ്പാ​നൂ​ര്‍ എ​സ്.​എ​സ് കോ​വി​ല്‍ റോ‍ഡി​ന് സ​മീ​പം റോ​ഡി​ല്‍ ഡ്രെ​യി​നേ​ജ് പൈ​പ്പി​ടു​ന്ന​തി​നി​ടെ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണി​ന​ടി​യി​ല്‍പെ​ട്ട അ​സം സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി​യെ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് പു​റ​ത്തെ​ടു​ക്കു​ന്നു

മണ്ണിടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്

തി​രു​വ​ന​ന്ത​പു​രം: സ്വീ​വ​റേ​ജ് ലൈ​നി​ടു​ന്ന ജോ​ലി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. അ​സം സ്വ​ദേ​ശി ജോ​ൺ​സ​ണി​നാ​ണ് (36) ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ ത​മ്പാ​നൂ​ർ എ​സ്.​എ​സ് കോ​വി​ൽ റോ​ഡി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

സ്വീ​വ​റേ​ജ് ലൈ​നി​നാ​യി കു​ഴി​യെ​ടു​ക്കു​മ്പോ​ൾ റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞ് ജോ​ണി​ന്റെ പു​റ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ചെ​ങ്ക​ൽ​ച്ചൂ​ള​യി​ൽ​നി​ന്ന്​ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് അ​ര​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ച് ശ​രീ​രം പ​കു​തി മ​ണ്ണി​ന​ടി​യി​ലാ​യ ജോ​ണി​നെ പു​റ​ത്തെ​ത്തി​ച്ച​ത്. വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​യു​ക​യും ശ​രീ​ര​മാ​കെ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത ജോ​ണി​നെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags:    
News Summary - A non-state labourer was seriously injured in a landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.