നെയ്യാറ്റിൻകര: പിതാവിനെ കൊലപ്പെടുത്തിയ മകന്റെ ക്രൂരതയുടെ ഞെട്ടലിലാണ് ഒരു നാട് മുഴുവൻ. ലാളിച്ച് വളർത്തിയ മകൻ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയത് ആദ്യം നാട്ടുകാർക്ക് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച മകനെ ഏറെ ലാളിച്ചാണ് സുനിൽകുമാറും ഭാര്യയും വളർത്തിയത്.
ഒടുവിൽ ചോദിക്കുന്ന സാധനങ്ങൾ വാങ്ങിച്ച് നൽകിയില്ലെങ്കിൽ മാതാപിതാക്കളെ മർദിക്കൽ നിത്യസംഭവമായി. ഇതോടെ മകന്റെ മർദനത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി മറ്റൊരു വാടകവീട്ടിലേക്ക് കുടുംബം താമസം മാറി. സ്വന്തമായി നിർമ്മിച്ച വീട്ടിൽ മകൻ മാത്രമാണ് താമസം.
എന്നാൽ കിലോമീറ്ററുകൾക്കപ്പുറത്ത് താമസിക്കുന്ന പിതാവ് ദിവസവും മകൻ സിജോക്കുള്ള ഭക്ഷണം കൊണ്ട് വീട്ടിലെത്തിച്ച് നൽകുമായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിവ് പോലെ മകന് ഭക്ഷണവുമായി എത്തിയപ്പോഴാണ് പിതാവിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുനിൽകുമാറിനെ നാട്ടുകാർ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുമ്പോഴും വീണ് പരിക്ക് പറ്റിയതെന്ന് മാത്രമാണ് നാട്ടുകാരോടും ആശുപത്രിയിലെത്തിയവരോടും പറഞ്ഞത്. അടിയന്തിര ശസ്ത്ര ക്രിയക്കായി ഓപ്പറേഷൻ തീയേറ്ററിൽ കയറ്റുമ്പോൾ ഭാര്യയോടാണ് മകന്റെ ആക്രമണ വിവരം അറിയിച്ചത്.
നെയ്യാറ്റിൻകര: പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സിജോയ് വിചിത്ര സ്വഭാവി. മൊബൈൽ ഫോണിനും ഗെയിമിനും അടിമയായിരുന്ന ഇയാൾ ആരോടും ഇടപഴകാത്ത പ്രകതക്കാരനായിരുന്നു. ചെറു പ്രായം മുതൽ മൊബൈലിന് അടിമയായി താളം തെറ്റിയ നിലയിലായിരുന്നു പെരുമാറ്റം. പുറത്തുള്ള ആരുമായും ബന്ധമില്ലാതെ രാത്രിയും പകലും മെബൈൽ ഗെയിമിലായിരുന്നുവത്രെ. സിജോയുടെ ഈ പ്രകൃതം മാറ്റുന്നതിനായി വിവിധ സ്ഥലങ്ങളിൽ ചികിത്സിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.