വ​ട്ടി​യൂ​ര്‍ക്കാ​വി​ല്‍ കു​ഴി​യി​ല്‍ വീ​ണ പ​ശു​വി​നെ പു​റ​ത്തെ​ടു​ത്ത​പ്പോ​ള്‍

കുഴിയില്‍ വീണ പശുവിനെ രക്ഷിച്ചു

വ​ട്ടി​യൂ​ര്‍ക്കാ​വ്: മേ​യു​ന്ന​തി​നി​ടെ കു​ഴി​യി​ല്‍ വീ​ണ പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി. വ​ട്ടി​യൂ​ര്‍ക്കാ​വ് അ​റ​പ്പു​ര ച​ന്ദ്ര​പ്ര​ഭ ഭ​വ​നി​ല്‍ ജ്യോ​തി​ഷ് കു​മാ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ശു​വാ​ണ് കു​ഴി​യി​ല്‍ വീ​ണ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​യ​ല്‍വാ​സി​യു​ടെ പു​ര​യി​ട​ത്തി​ല്‍ പ​ശു​വി​നെ മേ​യാ​ൻ കെ​ട്ടി​യ​താ​യി​രു​ന്നു. അ​ബ​ദ്ധ​വ​ശാ​ല്‍ പ​ശു നാ​ല​ടി വ്യാ​സ​മു​ള്ള സി​മ​ന്റ് ച​തു​ര​ക്കു​ഴി​യി​ൽ വീ​ണു.

തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍നി​ന്ന്​ അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ മ​ധു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം എ​ത്തി അ​ര മ​ണി​ക്കൂ​ര്‍ പ​രി​ശ്ര​മി​ച്ചാ​ണ് പ​ശു​വി​നെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കു​ക​ളി​ല്ല.

Tags:    
News Summary - A cow that fell into a pit was saved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.