500 പേർക്കുകൂടി സ്വന്തമായി ഭൂമി; ജില്ലതല പട്ടയവിതരണം ഇന്ന്

ഇതുവരെ നൽകിയത് 1504 പട്ടയങ്ങൾ തിരുവനന്തപുരം: ജില്ലയിൽ ഭൂരഹിതരായ 500 പേർക്കുകൂടി പട്ടയം വിതരണം ചെയ്യും. ചൊവ്വാഴ്​ച ഉച്ചക്ക്​ 2.30ന്​ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ജില്ലതല പട്ടയവിതരണം ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷതവഹിക്കും. ഓൺലൈനായാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ കാരണങ്ങളാൽ പട്ടയം ലഭിക്കാതിരുന്നവരുടെ വർഷങ്ങളായുള്ള കാത്തിരിപ്പാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം തിരുവനന്തപുരം ജില്ലയിൽ മാത്രം ഇതുവരെ 1504 ഭൂരഹിതർക്ക്​ പട്ടയം വിതരണം ചെയ്തു. അതി​ൻെറ തുടർച്ചയായാണ് 500 പേർക്കുകൂടി സ്വന്തമായി ഭൂമി നൽകുന്നത്. ജില്ലയിൽനിന്നുള്ള എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ താലൂക്കുതലത്തിൽ ഓൺലൈൻ ഉദ്ഘാടനചടങ്ങിൽ പങ്കാളികളാകും. ഉദ്ഘാടനചടങ്ങിനുശേഷം താലൂക്ക് തലത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും രണ്ടുപേർക്കുവീതം പട്ടയങ്ങൾ വിതരണം ചെയ്യും. ബാക്കിയുള്ളവർക്ക് സെപ്റ്റംബർ 17 മുതൽ വില്ലേജ്, താലൂക്ക് ഓഫിസുകളിലൂടെ പട്ടയങ്ങൾ വിതരണം ചെയ്യും. രാവിലെമുതൽ ഉച്ചവരെ അഞ്ചുപേർക്കും ഉച്ചക്കുശേഷം അടുത്ത അഞ്ചുപേർക്കും എന്ന ക്രമത്തിൽ പത്തുപേർക്കു വീതമാകും ഒരു ദിവസം പട്ടയങ്ങൾ വിതരണം ചെയ്യുക. ഈ മാസംതന്നെ വിതരണം പൂർത്തിയാക്കും. വർക്കല താലൂക്കിലെ മണമ്പൂർ മിച്ചഭൂമി പട്ടയങ്ങളുടെ വിതരണവും ഈ കാലയളവിൽ നടക്കും. ജില്ലതല ഉദ്ഘാടന ചടങ്ങിൽ കലക്ടർ ഡോ. നവ്ജ്യോത് ഖോസ സ്വാഗതം ആശംസിക്കും. പ്രോജക്ട് കോഓർഡിനേറ്റർമാരെ നിയമിക്കുന്നു തിരുവനന്തപുരം: ജില്ല ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയമത്സ്യകൃഷി പദ്ധതിയിലേക്ക് പ്രോജക്ട് കോഒാഡിനേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് -ഇൻ ഇൻറർവ്യൂ നടത്തുന്നു. ബി.എഫ്.എസ്.സിയിൽ ബിരുദം, അക്വാകൾച്ചറിൽ ബിരുദാനന്തര ബിരുദം, ഫിഷറീസ്/സുവോളജിയിലുള്ള ബിരുദാനന്തര ബിരുദവും അക്വാകൾച്ചറുമായി ബന്ധപ്പെട്ട മേഖലയിലുള്ള മൂന്നുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 56 വയസ്സ്​. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 17ന് രാവിലെ 11 മുതൽ ഒരുമണിവരെ കമലേശ്വരത്ത് പ്രവർത്തിക്കുന്ന ജില്ല മത്സ്യഭവൻ ഓഫിസിൽ ഇൻറർവ്യൂവിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് 0471-2464076.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.