Posted On
date_range Updated On
date_range വർക്ക്ഷോപ്പ് ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗസംഘം പിടിയിൽ
തിരുവനന്തപുരം: വെങ്ങാനൂർ ചാവടിനടയിലെ വർക്ക്ഷോപ്പ് ഉടമയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ.
അതിയന്നൂർ പെരിയണംകോട് പ്ലാവിള ബിജു ഭവനിൽ വിനീത് (29), പെരിയണംകോട് പ്ലാവിള വീട്ടിൽ കുമാർ (36), പെരിയണംകോട് പ്ലാവിള ഗീത ഭവനിൽ ദീപു (28), പെരിയണംകോട് ബിജു ഭവനിൽ ബിജു (28) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
ഫോർട്ട് അസി.കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ വിഴിഞ്ഞം എസ്.എച്ച്.ഒ ജി.രമേശ്, എസ്.ഐമാരായ ബാലകൃഷ്ണൻ ആചാരി, ജയകുമാർ, സി.പി.ഒ ഗോപു, കൃഷ്ണകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.