പിടികൂടിയ സ്വർണം
Posted On
date_range Updated On
date_range വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച 226 ഗ്രാം സ്വർണം പിടികൂടി
ശംഖുംമുഖം: വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച 226 ഗ്രാം സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് പിടികൂടി.
സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി കൗസർ മുഹമ്മദ് അറസ്റ്റിൽ.
തിങ്കളാഴ്ച രാവിലെ ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇയാൾ സ്വർണം ഫോയിൽ പേപ്പർ രൂപത്തിലാക്കി കാർബൺ പേപ്പറിൽ പൊതിഞ്ഞ് ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.