തിരുവനന്തപുരം: ലഹരിമുക്ത കന്യാകുമാരി കാമ്പയിന്റെ ഭാഗമായി ഏഴ് മാസത്തിനുള്ളിൽ 181 കേസുകളിലായി 123.1 കിലോഗ്രാം കഞ്ചാവ് പിടികൂടി. 343 പേരെ അറസ്റ്റ് ചെയ്തു. ഏഴ് പേരെ ഗുണ്ടനിയമപ്രകാരം ജയിലിലടച്ചു. 1812.6 കിലോഗ്രാം നിരോധിത പുകയില ഉൽപന്നം പിടികൂടി.
440 പേരെ അറസ്റ്റ് ചെയ്തു. സ്കൂൾ, കോളജ് പരിസരങ്ങളിൽ ലഹരിവ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവരം പൊലീസിനെ അറിയിക്കാമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ആർ. സ്റ്റാലിൻ പറഞ്ഞു. ജില്ലയുടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച കാണാതായ മൊബൈൽ ഫോണുകളുടെ കേസിൽ 290 ഫോണുകൾ കണ്ടെടുത്ത് ഉടമകളെ ഏൽപ്പിച്ചു. ഏഴുമാസത്തിൽ 930 മൊബൈൽ ഫോണുകളാണ് സൈബർ പൊലീസ് കണ്ടെത്തി ഉടമകൾക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.