കിളിമാനൂർ ബ്ലോക്കിൽ 587 അതിദരിദ്രർ; ലിസ്റ്റ് തയാറായി

കിളിമാനൂർ: സംസ്ഥാന സർക്കാർ ആവിഷ്കരിച്ച അതിദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ ജില്ലയിൽ ആദ്യമായി പൂർത്തീകരിച്ച്​ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്. 587 ​ഗുണഭോക്താക്കളാണ് ബ്ലോക്ക് പരിധിയിലെ എട്ട്​പഞ്ചായത്തുകളിലായുള്ളത്. ഇതിൽ 119 പേരുടെ സൂപ്പർ ചെക്കിങ്​ പൂർത്തിയായി. പഞ്ചായത്തുകളിൽ വിവിധ വാർഡുകളിലെ ഫോക്കസ് ​ഗ്രൂപ്പുകളിൽ ചർച്ച ചെയ്ത് എല്ലാ സർവേ നടപടികളും പൂർത്തിയാക്കിയാണ്​ അതിദരിദ്രരെ കണ്ടെത്തിയത്. ​​​േബ്ലാക്കിൽ പട്ടിക പ്രസിദ്ധീകരിച്ച ആദ്യ പഞ്ചായത്ത് പഴയകുന്നുമ്മേലാണ്. സംരംഭത്തിന് സഹകരിച്ച ബ്ലോക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, ജീവനക്കാർ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി. മുരളി അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.