പരിരക്ഷ പദ്ധതി വിപുലീകരിച്ചു; 56 ലക്ഷം രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്‍കുന്ന പരിരക്ഷ പദ്ധതിക്ക്​ സാമൂഹികനീതി വകുപ്പ് 56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പുതുക്കിയ പദ്ധതി അംഗീകരിച്ചാണ് തുകയനുവദിച്ചത്. അപകടങ്ങള്‍, അക്രമങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവക്കിരയാകുന്ന ഭിന്നശേഷിക്കാര്‍ക്ക് അടിയന്തര സഹായം നല്‍കാനായി ആവിഷ്‌കരിച്ച പദ്ധതിയാണിത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.