തലസ്ഥാനം കോവിഡ്​ ആശങ്കയിൽ തന്നെ പരിശോധന കുറഞ്ഞിട്ടും 500 കടന്നു

* 533 ​േപർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു, നാലുമരണം തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ തലസ്ഥാന ജില്ല ആശങ്കയിൽതന്നെ. പരിശോധന കുറഞ്ഞ ദിവസമായിരുന്നിട്ടും ജില്ലയിലെ രോഗികളുടെ എണ്ണം 500 കടന്നു. 533 പേര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ 519 പേര്‍ രോഗമുക്തി നേടി. 497 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ 31 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. വ്യാപനത്തി​ൻെറ തോത് തലസ്ഥാന ജില്ലയിൽ ഗണ്യമായി കൂടി. രോഗ ലക്ഷണമില്ലാത്തവരിലൂടെയാണ് രോഗവ്യാപനം നടക്കുന്നതെന്നും വിലയിരുത്തുന്നു. ജില്ലയിൽ നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 16ന് മരിച്ച നെടുമങ്ങാട് സ്വദേശി സോമശേഖരന്‍ (73), തിരുമല സ്വദേശിനി ഭഗീരഥിയമ്മ (82), റസല്‍പുരം സ്വദേശിനി രമണി (65), കരിയ്ക്കകം സ്വദേശി സുരേഷ് ബാബു (57) എന്നിവരുടെ മരണങ്ങളാണ് എൻ.ഐ.വി ആലപ്പുഴയിലെ പരിശോധനക്കു ശേഷം കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചത്. 27 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. അഞ്ചുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 305 പേര്‍ സ്ത്രീകളും 228 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസ്സിനു താഴെയുള്ള 47 പേരും 60 വയസ്സിനു മുകളിലുള്ള 86 പേരുമുണ്ട്. പുതുതായി 1747 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,587 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 3995 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 22,051 പേരും വിവിധ സ്ഥാപനങ്ങളിലായി 541 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 1679 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. തിങ്കളാഴ്ച 387 സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതുവരെ അയച്ച സാമ്പിളുകളില്‍ 703 എണ്ണത്തി​ൻെറ ഫലം ഇന്ന് ലഭിച്ചു. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ 1713 വാഹനങ്ങള്‍ പരിശോധിച്ചു. 4090 പേരെ പരിശോധനക്ക്​ വിധേയരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.