ജില്ലയിൽ 47 വീടുകൾ ഭാഗികമായി തകർന്നു

തിരുവനന്തപുരം: ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ 47 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നു. കടലിൽക്ഷോഭത്തിൽ പൂന്തുറ ചേരിയമുട്ടത്ത് 20ഓളം വീടുകളിൽ വെള്ളം കയറി. അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മലയോരമേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. അരുവിക്കര ഡാമിൻെറ നാല് ഷട്ടറുകൾ 200 സെ.മി വീതം ഉയർത്തി. ശക്തമായ കാറ്റിൽ വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരംവീണതോടെ പലയിടങ്ങളിലും വൈദ്യുതിബന്ധം തകരാറിലായി. രാത്രി വൈകിയും ഇവ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ കെ.എസ്.ഇ.ബിയുടെയും ഫയർഫോഴ്സിൻെറയും നേതൃത്വത്തിൽ നടക്കുകയാണ്. നഗരത്തിൽ പാറ്റൂർ, കരമന പ്രേംനഗർ, പൂജപ്പുര, കേരളാദിത്യപുരം, വിജയമോഹിനി മില്ലിന് സമീപം എന്നിവിടങ്ങളിലാണ് മരം വീണത്. േപരൂർക്കട ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ രണ്ട് മരങ്ങൾ വ്യത്യസ്ത സമയങ്ങളിൽ കടപുഴകി. ഫയർഫോഴ്സെത്തി മരംമുറിച്ച് നീക്കിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. വെള്ളിയാഴ്ച വർക്കല 38.6 മി.മീ, നെയ്യാറ്റിൻകര 42 മി.മീ, തിരുവനന്തപുരം എയർപോർട്ട് 40.7 സെ.മിയും നെടുമങ്ങാട് 46.8 സെ.മിയും തിരുവനന്തപുരം സിറ്റിയിൽ 49.4 സെ.മിയും മഴ രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.